ട്വിറ്ററിനോടെതിരിടാൻ ത്രെഡ്സ് അവതരിപ്പിച്ചു മെറ്റ. ഇന്നു രാവിലെ ലോഞ്ചിങിനു ശേഷം ഏതാനും മണിക്കൂറിനുള്ളിൽ 5 ദശലക്ഷം പേർ ത്രെഡ്സിന്റെ ഭാഗമായി. ആദ്യ 2 മണിക്കൂറിനുള്ളിൽ 2 ദശലക്ഷം പേർ ത്രെഡ്സ് ഉപയോഗിക്കാൻ തുടങ്ങിയെന്നു മെറ്റ സിഇഒ പോസ്റ്റ് ചെയ്തു.വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നും, താമസിയാതെ 1 ബില്ല്യന്‍ ഉപയോക്താക്കളെ കിട്ടുമെന്നും സക്കർബർഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇൻസ്റ്റഗ്രാമുമായി ബന്ധിപ്പെട്ടാണ് പ്രവർത്തനമെന്നതിനാൽ ട്വിറ്ററിനെ മറികടക്കാൻ സാധ്യതയുണ്ടെന്നു ഒരു വിഭാഗം പറയുന്നു. അതേസമയം വിഡിയോ അടിത്തറയുള്ള ഇൻസ്റ്റയിൽ നിന്നു ത്രെഡ്സിലേക്കു ഒരു വലിയ ഒഴുക്കു ഉണ്ടാകാനിടയില്ലെന്നും ഒരു വിഭാഗം കരുതുന്നു.
വളരെ ലളിതമായൊരു ഡിസൈനാണ് മെറ്റ ത്രെഡ്സിനായി അവതരിപ്പിച്ചിരിക്കുന്നത്. സേർച്ച്, ന്യൂ ത്രെഡ്സ്,ആക്റ്റിവിറ്റി( റിപ്ലെ, മെൻഷൻ തുടങ്ങിയവ) , പ്രൊഫൈൽ എന്നിവയാണ് വരുന്നത്. പുതിയ ത്രെഡ്സ് ലൈക് ചെയ്യുകയും റിപോസ്റ്റ് ചെയ്യുകയും ചെയ്യാനാകും. ആഡ് ടു സ്റ്റോറി, പോസ്റ്റു റ്റു ഫീഡ്( ഇൻസ്റ്റഗ്രാം) കൂടാതെ ട്വീറ്റും(:-)) നൽകിയിരിക്കുന്നു. കോപ്പി ലിങ്ക്, ഷെയർ എന്നീ ഓപ്ഷനും ഉണ്ടും.
Also Read: പാൻ–ആധാർ ലിങ്ക് ചെയ്യാൻ മറന്നോ? പ്രവർത്തനരഹിതമായോ എന്നു പരിശോധിക്കാം...
പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരം നോക്കിയാണ് ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്കാണ് പ്രാധാന്യമെങ്കിൽ ത്രെഡ‍്സിൽ വാക്കുകളാണ് മുഖ്യം. ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെത്തന്നെ ത്രെഡ്സിലും ഫോളോ ചെയ്യുകയുമാകാം.

അതിനിടെ മെറ്റയുടെ കുടക്കീഴിലുള്ള ത്രെഡ്സ്, ഉപയോക്താക്കളിൽ നിന്ന് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോഴ്സി രംഗത്തെത്തിയിരുന്നു . ഉപയോക്താക്കളുടെ ധനകാര്യവിവരങ്ങൾ, വ്യക്തിവിവരങ്ങൾ, ബ്രൗസിങ് ഹിസ്റ്ററി, സേർച് ഹിസ്റ്ററി, ലൊക്കേഷൻ തുടങ്ങിയ വിപുലമായ വിവരശേഖരണമാണ് ത്രെഡ്സ് നടത്തുന്നതെന്ന് സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടും ഡോർസി പങ്കുവച്ചു. ട്വിറ്ററിന്റെ ഇപ്പോഴത്തെ ഉടമ ഇലോൺ മസ്ക് അത് ശരിവയ്ക്കുകയും ചെയ്തു.
∙ മെറ്റയിൽ നിന്നുള്ള ഒരു പുതിയ ആപ്പാണ് മെറ്റാ ത്രെഡ്സ്
∙ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്നു.
∙ ത്രെഡ് പോസ്റ്റുകൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാം
∙ എഴുത്തിനു പ്രാധാന്യം നൽകുന്ന സമൂഹ മാധ്യമമായിരിക്കും ഇത്