ഫൈനൽ ഫാന്റസി ഗെയിം 16: ആ ആക്ഷൻ ത്രില്ലർ ലോകം തിരിച്ചു വരുന്നു

game-1 - 1
Image Credit: Square Enix
SHARE

ഫൈനൽ ഫാന്റസി എന്ന റോൾ പ്ലേയിങ് ഗെയിം പ്രേമികൾക്കെല്ലാം സുപരിചിതമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി ടെക്നോളജിയും സാഹസികതയും ആക്ഷനും മാജിക്കുമെല്ലാമായി നിരവധി ആരാധകരെ സൃഷ്ടിച്ച ഫ്രാഞ്ചൈസി ഇടക്കാലത്തു അൽപം തിളക്കം മങ്ങി. ആ ഇടം പുതിയ ഗെയിമുകൾ ഏറ്റെടുത്തു.

എന്നാലിപ്പോഴിതാ ഏറ്റവും പുതിയ സീരിസ് Final Fantasy XVI തരംഗമാകുകയാണ്. മികച്ച കഥയും കഥാപാത്രങ്ങളും ഗ്രാഫിക്സുമെല്ലാം ഫൈനൽ ഫാന്റസിയുടെ പ്രശസ്തി വർദ്ധിക്കാൻ കാരണമായിരുന്നു. കഥയുടെ ആഴവും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവുമൊക്കെ രസകരമായി കാണിക്കുന്ന സിനിമ പോലെ ആസ്വദിക്കാവുന്ന സീരീസ് വീണ്ടും ആരാധകരെ നേടുകയാണ്.

സ്ക്വയർ എനിക്‌സ് (മുമ്പ് സ്‌ക്വയർ) നിർമിച്ചു വിതരണം ചെയ്യുന്ന ഈ  ജാപ്പനീസ് സൈ–ഫിപരമ്പരയിലെ ആദ്യ ഗെയിം 1987-ൽ പുറത്തിറങ്ങി, ​ഇതുവരെ 16 സീസണുകളാണ് പുറത്തിങ്ങിയിരിക്കുന്നത് .  ഓരോന്നിനും വ്യത്യസ്ത ക്രമീകരണങ്ങളും പ്ലോട്ടുകളും പ്രധാന കഥാപാത്രങ്ങളും ഉണ്ടെന്നതിനാൽ ഇടയ്ക്കു ഗെയിമിങിലേർപ്പെടുന്നവർക്കും ആസ്വദിക്കാനാകും.

ഒരു ഡസനിലധികം വിഡിയോ ഗെയിം കൺസോളുകളിലും അതുപോലെ പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും മൊബൈൽ ഫോണുകൾക്കുമായി ഈ ഗെയിം  പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരത്തിൽനിന്നും പുരാണങ്ങളിൽനിന്നും ചരിത്രത്തിൽനിന്നുമൊക്കെയാണ് കഥാപാത്രങ്ങളു‌ടെ പേരുകൾ സ്വീകരിച്ചിരിക്കുന്നത്.  ജൂൺ 25ന് പ്ലേ സ്റ്റേഷൻ 5ൽ മാത്രമായാണ് ഫൈനൽ ഫാന്റസി 16 പുറത്തിറങ്ങിയത്. 

ഏറ്റവും ജനപ്രിയമായ ഫൈനൽ ഫാന്റസി ഗെയിമുകളിൽ ചിലത്

  • ഫൈനൽ ഫാന്റസി VII (1997)
  • ഫൈനൽ ഫാന്റസി എക്സ് (2001)
  • ഫൈനൽ ഫാന്റസി XII (2006)
  • ഫൈനൽ ഫാന്റസി XIII (2009)
  • ഫൈനൽ ഫാന്റസി XIV (2010)

English Summary: the newest Final Fantasy represents a stirring return to form.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS