ഫെയ്സ്ബുക് അതിന്റെ ഫീഡിൽ വിഡിയോകൾക്കു പ്രാധാന്യം നൽകാനാരംഭിച്ചിട്ടു ഏറെ നാളായി. എന്നാല്‍ ഇനി യുട്യൂബ്, ടിക്ടോക് എന്നിവയൊടൊപ്പം പ്ലാറ്റ്ഫോമിനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. വാച്ച് എന്ന ടാബിനെ ലളിതമായി വിഡിയോ എന്ന ടാബാക്കി മാറ്റുകയാണ് ആദ്യം ചെയ്തത്. റീൽസിനായി നൽകിയിരുന്ന വ്യത്യസ്തമായ എഡിറ്റിങ് ടൂളുകളെല്ലാം ദൈർഘ്യമുള്ള വിഡിയോകൾക്കും നൽകിയിരിക്കുന്നു.
മെറ്റ ബിസിനസ് സ്യൂട്ട് ഉപയോഗിക്കുന്നവർക്കു നിലവിൽ ഇതിൽ പല ടൂളുകളും ലഭിക്കുന്നുണ്ട്. വേഗം ക്രമീകരിക്കു, റിവേഴ്സ് ചെയ്യുക, ക്ലിപ്പുകൾ റിപ്ലേസ് ചെയ്യുക എന്നിങ്ങനെ നിരവധി മാറ്റങ്ങൾ വരുത്താനാകും. ഓഡിയോ ട്രാക്കു മാറ്റാനും വോയിസ് ഓവറുകൾ ചെയ്യാനും ഒന്നും ഇനി തേർഡ് പാർട്ടി ആപ്പുകളെ ആശ്രയിക്കേണ്ടെന്നു സാരം. മാത്രനസ്സ റീൽസുകൾക്കായി ഇനി എച്ച്ഡി വിഡിയോകളും ഉപയോഗിക്കാം.
ചില ഡിസൈൻ പരിഷ്‌ക്കരണങ്ങളും
വിഡിയോ ടാബ് : റീൽസ് മുതൽ ലൈവ് വരെയുള്ള എല്ലാ വീഡിയോകളും വിഡിയോ ടാബിൽ ലഭിക്കും (മുൻപ് Facebook Watchഎന്ന് അറിയപ്പെട്ടിരുന്നു)
റീലുകൾ : ഫെയ്സ്ബുക് ഉപയോക്താക്കൾക്ക് വിഡിയോ ടാബിൽ വശത്തേക്കു ടാപ് ചെയ്താൽ റെക്കമൻഡഡ് റീലുകൾ കാണാനാകും.
പുതിയ ലേഔട്ട്: നാവിഗേഷൻ കൂടുതൽ ലളിതമാക്കുന്നു,
2018ൽ ആണ് യുട്യൂബിനോടു മത്സരിക്കാനായി ഫെയ്സ്ബുക് വാച്ച് എന്ന സംവിധാനം അവതരിപ്പിച്ചത്. നിരവധി മാറ്റങ്ങൾ അതിനുശേഷം ഉണ്ടായെങ്കിലും ഇത്തരം പ്രകടമായ മാറ്റം ഇതു ആദ്യമാണ്. കഴിഞ്ഞ മാർച്ചിൽ റീൽസിന്റെ സമയ ദൈർഘ്യം വർദ്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയിരുന്നു. വിഡിയോ പ്ലാറ്റ്ഫോമിൽ വലിയ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഫെയ്സ്ബുകെന്നു അധികൃതർ വ്യക്തമാക്കിയിരുന്നു. എന്തായാലും അതിന്റെ നേട്ടം ഫെയ്സ്ബുകിൽ വിഡിയോ ചെയ്യുന്നവർക്കും ഉണ്ടാകുമെന്നുറപ്പ്.