ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് ഉപയോക്താക്കള്‍ക്കായി മെറ്റ കൂട്ടായ്മ സംഘടിപ്പിച്ചു

meta-meetup - 1
മെറ്റ മീറ്റപ് ചിത്രം
SHARE

ഇന്‍സ്റ്റഗ്രാമിലെയും ത്രെഡ്‌സിലെയും പുതിയ സവിശേഷതകള്‍ പരിചയപ്പെടുത്തുന്നതിനായി മെറ്റ ഉപയോക്താക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ചു.  കൊച്ചിയില്‍ നടന്ന കൂട്ടായ്മയില്‍ അമല ഷാജി, പേളി മാണി, ചൈതന്യ പ്രകാശ്, ഷാസ് മുഹമ്മദ്, ഉമ്മര്‍ സാബു, കാര്‍ത്തിക് സൂര്യ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

പ്രേക്ഷകരിലേക്ക് അപ്‌ഡേറ്റുകള്‍ കൂടുതല്‍ വേഗത്തില്‍ എത്തിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്രോഡ്കാസ്റ്റ് ചാനല്‍ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ക്രിയേറ്റേഴ്‌സിന് ഫോളോവര്‍മാരിലേക്ക് ടെക്‌സ്റ്റും വീഡിയൊയും ഫോട്ടോകളും ഒരുമിച്ചയക്കാനുള്ള സംവിധാനമാണ് ബ്രോഡ്കാസ്റ്റ് ചാനല്‍.

ഉപയോക്താക്കള്‍ക്ക് വളരെ പെട്ടെന്ന് ഒരു കമ്യൂണിറ്റി കെട്ടിപ്പടുക്കാന്‍ സഹയാകമായ വിധത്തില്‍ മെറ്റ വെരിഫൈഡ് എന്ന ഫീച്ചര്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഐഡി, അക്കൗണ്ട് പരിരക്ഷ, അക്കൗണ്ട് പിന്തുണയിലേക്കുള്ള ആക്‌സസ് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് പ്രാമാണീകരിക്കുന്ന വെരിഫൈഡ് ബാഡ്ജ് നല്‍കും. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ സര്‍ഗാത്മകമായ ഇടം മികച്ച രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ആവിഷ്‌ക്കരിക്കുന്നത് അക്ഷരങ്ങളിലേക്ക് വികസിപ്പിക്കുക എന്നതാണ് ത്രെഡ്‌സില്‍ ചെയ്യുന്നത്.

English Summary: Meta meet up in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS