കാത്തിരുന്ന ആ സംവിധാനം വാട്സ് ആപിൽ എത്തി; ഇനി എല്ലാം എച്ച്​‍ഡി

whatsapp-representative
Image Credit: Worawee Meepian/Shutterstock
SHARE

വാട്സാപിൽ അയച്ചാൽ ചിത്രങ്ങൾക്കും വിഡിയോകള്‍ക്കും ഗുണമേന്മ കുറയുന്നുവെന്ന പരാതി ഇനി വേണ്ട. ഫോട്ടോ ഷെയറിങ് സംവിധാനം അപ്ഡേറ്റ് ചെയ്തിരിക്കുന്നെന്നു മാർക് സക്കർബർഗ്. ഇനി മുതൽ ഹൈ ഡെഫനിഷൻ ചിത്രങ്ങൾ വാട്സ് ആപിൽ സെൻഡ് ചെയ്യാനാകും. ഈ സേവനം രാജ്യാന്തര തലത്തിൽ ഉടൻതന്നെ ലഭ്യമായിത്തുടങ്ങും. ചിത്രങ്ങൾ മാത്രമല്ല വിഡിയോകളും ഇത്തരത്തിൽ കൈമാറ്റം ചെയ്യാനാകും.

എച്ച്ഡി (2000x3000 പിക്സൽ) അല്ലെങ്കിൽ സ്റ്റാൻഡേർഡ് (1365x2048 പിക്സൽ) നിലവാരത്തിലുള്ള ചിത്രങ്ങൾ അയയ്ക്കാനായി ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനാവുമെന്നതിനാൽ കണക്റ്റിവിറ്റി കുറയുമ്പോഴും സ്റ്റാൻഡേർഡ് പതിപ്പ് നിലനിർത്തണോ അതോ എച്ച്‌ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യണോ എന്ന് ഫോട്ടോ-ബൈ-ഫോട്ടോ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം.

എൻഡ് ടു എന്‍ഡ് എൻക്രിപ്ഷൻ സംവിധാനം ഉപയോഗിച്ചു ചിത്രങ്ങളുടെ സുരക്ഷയും കമ്പനി ഉറപ്പുവരുത്തിയിരിക്കുന്നു.മൾട്ടി ഡിവൈസ് സേവനം, സ്ക്രീൻ പങ്കിടൽ തുടങ്ങി നിരവധി അപ്ഡേറ്റുകളാണ് അടുത്തിടെ വാട്സ് ആപ് അവതരിപ്പിച്ചിരിക്കുന്നത്. 

എങ്ങനെ അയയ്ക്കാം

∙എച്ച്ഡി ഫോട്ടോ അയയ്‌ക്കാൻ വാട്ട്‌സ്ആപിൽ ചാറ്റ്  തുറക്കുക

∙ഫോണിൽ സംഭരിച്ചിരിക്കുന്ന ഫോട്ടോകൾ ആക്‌സസ് ചെയ്യാൻ ക്യാമറ ഐക്കണിലോ ഫയൽ ഐക്കണിലോ ടാപ്പ് ചെയ്യുക.

∙ആവശ്യമെങ്കിൽ ഒരു അടിക്കുറിപ്പ് ചേർത്ത് അയയ്ക്കുക 

∙"സ്റ്റാൻഡേർഡ് ക്വാളിറ്റി" (1,365x2,048 പിക്സലുകൾ) അല്ലെങ്കിൽ "എച്ച്ഡി നിലവാരം" (2,000x3,000 പിക്സൽ) എന്നിവയിൽ ഫോട്ടോ അയക്കണോ എന്ന്  ഒരു പോപ്പ്-അപ്പ് ചോദിക്കും.

∙ഒരു ഓപ്‌ഷൻ തിരഞ്ഞെടുക്കുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS