ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വിഡിയോ കോള്‍ നടത്താന്‍ മസ്‌കിന്റെ എക്‌സ്!. വിഡിയോ കോൾ സംവിധാനം വൈകാതെ എക്സിൽ അവതരിപ്പിക്കുമെന്ന് എക്സ് സിഇഒ ലിൻഡ യാക്കരിനോ കുറച്ചുദിവസം മുൻപ് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഏറ്റവും പുതിയ് എക്‌സ് പോസ്റ്റിൽ, ഇനി മുതൽ ഉപയോക്താക്കൾക്ക് വിഡിയോ, ഓഡിയോ കോളുകൾ ചെയ്യാൻ കഴിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാൽ ഇലോൺ മസ്ക് തന്നെയാണ്.
X-ലെ ഡിസൈനറായ ആൻഡ്രിയ കോൺവേ ഡിഎം മെനുവിന്റെ മുകളിൽ വലത് കോണിൽ പ്രത്യക്ഷമായ പുതിയ വിഡിയോ കോളിംഗ് ഓപ്ഷന്റെ ചിത്രങ്ങളും പങ്കിട്ടു,ഏകദേശം ഇൻസ്റ്റാഗ്രാമിനു സമാനമായ സംവിധാനമായിരുന്നു ഇത്. iOS, Android, Mac & PC എന്നിവയിൽ ഈ വിഡിയോ, ഓഡിയോ കോളിങ് പ്രവർത്തിക്കുമെന്നും എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.വാട്സാപ്പിലേതു പോലെ തന്നെ ട്വിറ്ററിലും വിഡിയോ കോൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഉള്ളതായിരിക്കുമത്രെ.
ട്വിറ്റർ എക്സ് ആയി പേരു മാറിയതിനു പിന്നാലെ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് അടിമുടി മാറുകയാണ്. ഫെയ്സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകൾ, യുട്യൂബിലേതു പോലെ ദൈർഘ്യമുള്ള വിഡിയോകൾ എന്നിവ. കൂടാതെ പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടാനും തുടങ്ങി.അടുത്തിടെ, ഉപയോക്താക്കൾ പരസ്പരം ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും എക്സ് (ട്വിറ്റർ) നീക്കം ചെയ്തിരുന്നു.