ഹോംസ് സാഹസങ്ങളും പൊയ്റോട്ടിന്റെ കുറ്റാന്വേഷണവും ഇനി 'കേൾക്കാം'; എഐ ടൂളിൽ സൗജന്യ ഓഡിയോ ബുക്കുകൾ
Mail This Article
യാത്ര ചെയ്യുമ്പോഴുംപ്രിയപ്പെട്ട പുസ്തകങ്ങൾ ആസ്വദിക്കാനുള്ള മികച്ച മാർഗമാണ് ഓഡിയോബുക്കുകൾ. ഓഡിയോബുക്കുകൾക്ക് വലിയ സ്വീകാര്യതയുണ്ടെങ്കിലും അവ സൃഷ്ടിക്കാൻ ചെലവേറെയാണ്. അതിനാൽത്തന്നെ ഓഡിയോബുക്കുകള്‍ ആസ്വദിക്കണമെങ്കിൽ ആ പ്ലാറ്റ്ഫോം നിശ്ചയിച്ച ഫീസ് നൽകണം.
അതേസമയം സൗജന്യ ഓഡിയോബുക്കുകൾ ആണെങ്കിൽ കംപ്യൂട്ടറൈസ്ഡ് ശബ്ദമായിരിക്കും. ഇതു ഒരു മികച്ച കേൾവി അനുഭവം പലർക്കും നൽകിയേക്കില്ല. എന്നാല്‍ ഇത്തര തടസങ്ങളൊക്കെ ഒഴിവാക്കി ആയിരക്കണക്കിനു ഓഡിയോബുക്കുകൾ എഐ ടെക്സ്റ്റ്–ടു–സ്പീച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തിറക്കുകയാണ് സൗജന്യ ഡിജിറ്റൽ ലൈബ്രറി ആയ പ്രോജക്ട് ഗുട്ടൻബർഗ് .
മനുഷ്യശബ്ദങ്ങളുടെ വികാരവുമായി പൊരുത്തപ്പെടുന്ന സ്വാഭാവിക ശബ്ദമുള്ള സംസാരം സൃഷ്ടിക്കാനുള്ള സാങ്കേതിക വിദ്യയാൽമൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ എംഐടി ഗവേഷകരാണ് ഓട്ടമേറ്റഡ് സംവിധാനം ഉപയോഗിച്ച് പുസ്തകങ്ങൾ ഓഡിയോബുക് ആക്കി മാറ്റിയത്.
സ്കാൻ ചെയ്ത പുസ്തകങ്ങൾക്ക് ശബ്ദവും ഭാവവുമെല്ലാം നൽകിയത് എഐ ആണ്. ഇന്റർനെറ്റ് ആർക്കൈവ്, സ്പോട്ടിഫൈ, ഗൂഗിൾ പോഡ്കാസ്റ്റ്സ്, ആപ്പിൾ പോഡ്കാസ്റ്റ്സ് എന്നിവയിൽ ഇവ കേൾക്കാം. ഷെയ്ക്സ്പിയർ, അഗത ക്രിസ്റ്റി തുടങ്ങിയവരുടെ കൃതികൾ ഉൾപ്പെടെ ശേഖരത്തിലുണ്ട്. ഭാവിയിൽ വായനക്കാർക്ക് എഴുത്തുകാരുടെ ശബ്ദത്തിലോ സ്വന്തം ശബ്ദത്തിലോ ഓഡിയോബുക്കുകൾ കേൾക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ.
മാത്രമല്ല ഏതെങ്കിലും പുസ്തകം ശബ്ദരൂപത്തിലാക്കണമെങ്കില്‍ എഡിറ്റ് ചെയ്യാനും പ്രസിദ്ധീകരിക്കാനും സമയം ഒരുപാടെടുക്കും. Microsoft AI-യുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, നിലവിലുള്ള ഓൺലൈൻ ഇ-ബുക്കുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഓഡിയോബുക്കുകൾ സ്വയമേവ നിർമ്മിക്കുകയാണ് ചെയ്യുക.
English Summary: Project Gutenberg, Microsoft, and MIT have worked together to create thousands of free and open audiobooks using new neural text-to-speech technology