ഐഫോൺ 15 വളരെ വിലകുറഞ്ഞു ലഭിക്കുമെന്ന സന്ദേശം, വാസ്തവം ഇങ്ങനെ

Mail This Article
നവംബർ വരെ ലഭിക്കാൻ കാത്തിരിക്കേണ്ടതുള്ള ഐഫോൺ 15 ലൈനപ്പിലെ പുതിയ ഫോണുകൾ വളരെ വിലക്കുറവിൽ, ചിലപ്പോൾ സൗജന്യമായിത്തന്നെ ലഭിക്കുമെന്നു കേട്ടാൽ പലരും ചാടിവീണേക്കും. പക്ഷേ അങ്ങനെ കാണുന്ന പരസ്യങ്ങളിലോ, ലിങ്കുകളിലോ ക്ലിക് ചെയ്യരുതെന്നു മുന്നറിയിപ്പ്. ഐഫോൺ 15 സൗജന്യമായി നൽകുന്നുവെന്ന് അവകാശപ്പെടുന്ന തട്ടിപ്പിറങ്ങിയിരിക്കുന്നത് പോസ്റ്റൽ സംവിധാനത്തിന്റെ പേര് ദുരുപയോ ചെയ്താണ്. സന്ദേശം 5 ഗ്രൂപ്പുകളിൽ ഷെയർ ചെയ്താൽ സമ്മാനം എന്നതാണ് ഗിഫ്റ്റ് ലഭിച്ചതായുള്ള ചിത്രം സഹിതം ഉള്ളടക്കം.
വാട്‌സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ തട്ടിപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിൽ ഒരു പരസ്യം ഉപയോക്താക്കളോട് അഞ്ച് ഗ്രൂപ്പുകളുമായോ ഇരുപത് സുഹൃത്തുക്കളുമായോ സന്ദേശം പങ്കിടാനും തുടർന്ന് സമ്മാനം ക്ലെയിം ചെയ്യാനും ആവശ്യപ്പെടുന്നു.തുടർന്ന് സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ക്ലിക് ചെയ്താൽ പണം പോകുകയായും ഫലം
'ദയവായി ശ്രദ്ധിക്കുക! ഏതെങ്കിലും അനൗദ്യോഗിക പോർട്ടൽ വഴിയോ ലിങ്ക് വഴിയോ ഇന്ത്യ പോസ്റ്റ് ഒരു തരത്തിലുമുള്ള സമ്മാനങ്ങളും നൽകുന്നില്ല.. ഇന്ത്യ പോസ്റ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾക്ക് ദയവായി ഔദ്യോഗിക വെബ്സൈറ്റ് പിന്തുടരുക. Indiapost.gov.in എന്നാണ് ഇന്ത്യ പോസ്റ്റ് മുന്നറിയിപ്പ് സന്ദേശം നൽകിയിരിക്കുന്നത്.