വാട്സ്ആപ്പിലെ ഏറ്റവും പുതിയ 3 അപ്ഡേറ്റുകൾ അറിഞ്ഞോ? ചിത്രങ്ങൾക്കും വിഡിയോകൾക്കും മറുപടി സംവിധാനം

Mail This Article
മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ് പുതിയ മറുപടി സംവിധാനം അവതരിപ്പിക്കുന്നെന്നു റിപ്പോർട്ട്. നിലവിൽ ആൻഡ്രോയിഡ് പതിപ്പിൽ ഇതു ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 2.23.20.20 പതിപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഈ സേവനം ലഭ്യമാകും. , ചിത്രങ്ങൾ, വീഡിയോകൾ, GIF-കൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാനാവുന്ന അപ്ഡേറ്റ് ഉടനെ രാജ്യാന്തര തലത്തിൽ എല്ലാ വാട്സാപ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം. നിലവിലെ വിഡിയോയും ചിത്രവും സ്ക്രീനിലെ കാഴ്ചയിലിരിക്കുമ്പോൾത്തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാന്‍ ഈ അപ്ഡേറ്റിനുശേഷം സാധിക്കും. സന്ദേശമയയ്ക്കലിലെ തടസങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യമാണത്രെ ഇതിനു പിന്നിൽ.
താമസിയാതെ 'നീല'യാവാൻ പച്ച ചെക് മാർക്ക്
വാട്സാപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളിൽ അഥവാ ചാനലുകളിൽ ഒരു പച്ച ചെക് മാര്‍ക് ഏവരും കണ്ടിട്ടുണ്ടാകും. അതു ഒരു നീല ചെക് മാർക്കിലേക്കു മാറാൻ പോകുന്നത്രെ. മെറ്റയുടെ ഏകീകൃത സ്വഭാവം വരാനായി ആണത്രെ ഈ മാറ്റം.
സ്റ്റാറ്റസിൽ സമയം ക്രമീകരിക്കാം
വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകളുടെ സമയപരിധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ കൊണ്ടുവരുന്നുവെന്നു റിപ്പോർട്ട്. 24 മണിക്കൂറും പരമാവധി 2 ആഴ്ചയും തിരഞ്ഞെടുക്കാം. അടുത്തിടെ ടെലിഗ്രാമും ഇത്തരം സമയ പരിധി തിരഞ്ഞെടുക്കാവുന്ന രീതിയിലേക്കു മാറിയിരുന്നു.