Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു നിമിഷം ഫെയ്സ്ബുക്ക് പണിമുടക്കി, സംഭവിച്ചതോ?

facebook-eye

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യൽനെറ്റ്‌വർക്കിങ് വെബ്സൈറ്റാണ് ഫെയ്സ്ബുക്ക്. എന്നാൽ ഈ ഫെയ്സ്ബുക്ക് മിനിറ്റുകളോ മണിക്കൂറുകളോ പണിമുടക്കിയാൽ സംഭവിക്കുന്നത് എന്തായിരിക്കും? ഇതിന്റെ നേട്ടം ആർക്കായിരിക്കും... ഫെയ്സ്ബുക്കിന് എന്ത് നഷ്ടം വരും?

അതെ, കുറച്ചു സമയത്തേക്ക് പണിമുടക്കിയാൽ ഫെയ്സ്ബുക്കിനു നഷ്ടം കോടികളായിരിക്കും. ഇതിനു പുറമെ ഉപയോക്താക്കൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ അത്തരമൊരു ഫെയ്സ്ബുക്ക് പണിമുടക്ക് വെള്ളിയാഴ്ച പുലർച്ചെ സംഭവിച്ചതായി സോഷ്യൽമീഡിയ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് ലോഗിൻ ചെയ്യാനാകാതെ ബുദ്ധിമുട്ടിയത്. ഇതോടെ സംഭവം അന്വേഷിച്ച് ട്വിറ്ററിൽ #Facebookdown എന്ന ഹാഷ്ടാഗ് തന്നെ വൈറലായി. ഫെയ്സ്ബുക്ക് പണിമുടക്കിയാൽ എപ്പോഴും നേട്ടം ട്വിറ്ററിനാണെന്നത് മറ്റൊരു വസ്തുതയാണ്. 

related stories
Your Rating: