Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ് പണി തരാതിരിക്കാൻ ശ്രദ്ധിക്കാം

whatsapp-web-logo

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ ആപ്ലിക്കേഷൻ ആണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ വെട്ടിക്കൽ, പറ്റിക്കൽ സന്ദേശങ്ങൾക്ക് സാധ്യതയുള്ള ഇടവുമാണിത്.‌ ഏറ്റവും അടുത്തകാലത്ത് വാട്സാപ്പ് ഗോൾഡ് എഡിഷൻ ഇൻവിറ്റേഷൻ തട്ടിപ്പ് വരെ എത്തിയിരുന്നു. നിരവധി സംവിധാനങ്ങളുണ്ടെന്ന അവകാശ വാദവുമായെത്തുന്ന ഗോൾഡ് എഡിഷനിൽ ക്ലിക്ക് ചെയ്താൽ ചാറ്റിംഗും എല്ലാം ഹാക്കര്‍മാരുടെ കയ്യിലെത്തും, വാട്സാപ്പ് ഉപയോഗിക്കുമ്പോൾ ഇവയൊക്കെ ഒന്നു ശ്രദ്ധിക്കണേ?

വാട്സാപ്പ് വൈറസ്

പുതിയ വൈറസുകളെത്തുക വാട്സാപ്പ് സന്ദേശത്തിൽ കൂടിയാകണമെന്നില്ല. ഇ–മെയിലിലൂടെയും ആകാം. ഇത്തരം സന്ദേശങ്ങള്‍ വന്നാൽ മനസ്സിലാക്കുക വാട്സാപ്പ് ഒരിക്കലും പുറത്ത് നിന്ന് ഇങ്ങനെ ഒരു സന്ദേശം അയയ്ക്കുകയില്ല. ‌‌

വാട്സാപ്പ് തട്ടിപ്പ്

വാട്സാപ്പ് ഗോൾഡ് പോലെയുള്ള നിരവധി വഞ്ചനയാണ് അരങ്ങേറുന്നതെന്ന് ഓർക്കുക. ഈ സന്ദേശം പത്ത് പേർക്കയച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സാപ്പ് സേവനം റദ്ദ് ചെയ്യപ്പെടുമെന്ന രീതിയിൽ വരുന്ന ലിങ്കുകൾ വരെ സൂക്ഷിക്കുക.

സംശയം തോന്നുന്ന സന്ദേശം ലഭിച്ചാൽ

സന്ദേശം ഡിലീറ്റ് ചെയ്യുകയും ചെയ്യുക. പറ്റുമെങ്കിൽ സ്ക്രീൻഷോട്ട് എടുത്തു വയ്ക്കുക. ഈ സന്ദേശത്തിൽ നിങ്ങൾ അറിയാതെ കുടുങ്ങിയെങ്കിൽ ആ മൊബൈലിലെ ആപ്ലിക്കേഷനുകളുടെയും മറ്റും പാസ്‌വേർഡുകളും ലോഗിനുമൊക്കെ മാറ്റുക. കമ്പനിയെ അറിയിക്കുക. അത്യന്തം അപകടകരമെന്ന് തോന്നിയാൽ സൈബർ സെല്ലിനെ സമീപിക്കാം.

സംശയം തോന്നുന്ന സന്ദേശം ലഭിച്ചാൽ കമ്പനിയിൽ റിപ്പോർട്ട് ചെയ്യുക.

On Android: Simply go to WhatsApp > Menu Button > Settings > Help > Contact Us.

On iPhone: Simply go to WhatsApp > Settings > About and Help > Contact Us.

On Windows Phone: Simply go to WhatsApp > more > settings > about > contact support. 

related stories
Your Rating: