Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊത്തിക്കൊത്തി മുറത്തിൽക്കേറി കൊത്തല്ലേ ട്വിറ്റർ കിളിയേ!

Dorsey-twitter-ceo

കൊത്തിക്കൊത്തി മുറത്തിൽക്കേറി കൊത്തല്ലേ ട്വിറ്റർ കിളിയേ എന്നാവും ട്വിറ്ററിന്റെ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസി ഇപ്പോൾ ട്വിറ്റർ ഓഫിസിലെ സഹപ്രവർത്തകരോടു പറയുന്നത്! ഡോർസിയുടെ സ്വന്തം ട്വിറ്റർ അക്കൗണ്ട് അബദ്ധത്തിൽ അൽപസമയം നിശ്ചലമായി! നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന സന്ദേശം ട്വിറ്ററിൽനിന്നു ഡോർസിക്കു തന്നെ കിട്ടിയപ്പോഴാണു സംഗതി അദ്ദേഹം അറിഞ്ഞത്. വൈകാതെ തന്നെ അക്കൗണ്ട് പുനഃസ്ഥാപിച്ചു.

സംഗതി പോയതും വന്നതുമൊക്കെ മുതലാളി തന്നെ ട്വീറ്റ് ചെയ്തതോടെയാണു ലോകം വിവരമറിഞ്ഞത്. സാങ്കേതിക തകരാറു മൂലമാണ് ഇതുണ്ടായതെന്നാണു വിശദീകരണം. സാമ്പത്തികമായി നല്ല കാലമല്ല ട്വിറ്ററിന്. ലാഭം കുറഞ്ഞു. ജോലിക്കാരെ വെട്ടിക്കുറച്ചു. സിഒഒ ആയിരുന്ന ആഡം ബെയിൻ കമ്പനി വിട്ടു. അങ്ങനെ സമയം മോശമായിരിക്കുമ്പോഴാണ് ഇത്തരം അബദ്ധങ്ങളും!