Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാവം കോഹ്‌ലി, ക്രിക്കറ്റ് ക്രൂരതയുടെ കളിയാണ്...

kohli-mallya കോഹ്‌ലി– മല്യ (ഫയൽ ഫോട്ടോ)

ക്രിക്കറ്റ് പലപ്പോഴും അങ്ങനെയാണ്... കളിച്ചവൻ അവസാനം കരയേണ്ടി വരും. ക്രൂരതയുടെ കളിയാണ് ക്രിക്കറ്റ്... അതാണ് റോയൽ ചലഞ്ചേഴ്സ് നായകൻ വിരാട് കോഹ്‌ലിയുടെ കാര്യത്തിലും സംഭവിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിച്ചിട്ടും അവസാന പുഞ്ചിരിക്ക് അവസരം നൽകിയില്ല. ഇത് സോഷ്യൽമീഡിയ ട്രോളുകളിലെ ചില വാചകങ്ങളാണ്. കഴിഞ്ഞ ദിവസവും വർഷങ്ങൾക്ക് മുൻപും കോഹ്‌ലിയുടെ കാര്യത്തിൽ സംഭവിച്ചത് ഇത് തന്നെയാണെന്നാണ് ട്വീറ്റുകൾ പറയുന്നത്.

കഴിഞ്ഞ മൂന്ന് വൻ ട്വന്റി–20 ടൂർണമെന്റുകളിൽ കോഹ്‌ലി മാൻ ഓഫ് ദി സീരീസ് നേടി, എന്നാൽ ടീം പരാജയപ്പെട്ടു. ഇതാണ് കോഹ്‌ലിയുടെ അനുഭവമെന്നാണ് സമ്രാട്ട് മഹർജൻ ട്വീറ്റ് ചെയ്തത്. നോബൽ സമ്മാനം അടക്കമുള്ള ലോകത്തിലെ എന്ത് അംഗീകാരം കിട്ടിയാലും കോഹ്‌ലിക്ക് ഐപിഎൽ മാത്രം കിട്ടില്ലെന്നാണ് സൊറാബ് പന്ത് ട്വിറ്റിൽ പ്രതികരിച്ചത്.

മോദിയുടെ നാട്ടിൽ ഓറഞ്ച് പട്ടാളം വിജയിച്ചു എന്നും ചിലർ ട്രോൾ ട്വീറ്റ് ചെയ്തു. 

related stories
Your Rating: