Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെതിരെ തിരിച്ചടിച്ച് ട്വിറ്റർ, പെരിസ്കോപ്പ് ആപ്പ് അഭയാർഥികളുടേത്

perscope-message

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ ശക്തമായി പ്രതികരിച്ച് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റ് ട്വിറ്റർ രംഗത്ത്. ട്വിറ്ററിന്റെ ലൈവ് വിഡിയോ സ്ട്രീമിങ് ആപ്പ് പെരിസ്കോപിൽ മാറ്റം വരുത്തിയാണ് പ്രതിഷേധിക്കുന്നത്. അമേരിക്കയിൽ അഭയാർഥികൾ നിർമിച്ച ആപ്പ് എന്നാണ് പെരിസ്കോപ്പ് പറയുന്നത്. ഇത് സംബന്ധിച്ച് ടെക്സ്റ്റ് തന്നെ ആപ്പിൾ ഉൾപ്പെടുത്തി.

'Proudly Made in America by Immigrants' എന്നാണ് ആപ്പ് തുറന്നുവരുമ്പോൾ തന്നെ കാണാൻ കഴിയുക. ഏഴു മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെ വിലക്കിയ ട്രംപിന്റെ നടപടി ട്വിറ്ററിനും ഏറെ ഭീഷണിയായിട്ടുണ്ട്. പെരിസ്കോപിന്റെ ലോഡിങ് സ്ക്രീനിലാണ് പ്രതിഷേധ മെസേജ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പെരിസ്കോപ് ലോഡ് ചെയ്യുന്ന ഓരോ പ്രാവശ്യവും ഈ സന്ദേശം കാണാൻ കഴിയും. ട്രംപിനു ഇതിലും മികച്ചൊരു പ്രതിഷേധ സന്ദേശം നൽകാനില്ലെന്നാണ് സോഷ്യൽമീഡിയ പ്രതികരിച്ചത്.