Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് കാലം കഴിയാറായോ?

facebook

2004-ൽ തുടങ്ങിയ ഫെയ്സ്ബുക്ക് ഇപ്പോഴും ഏറ്റവും ജനപ്രിയ സാമൂഹിക മാധ്യമമാണ്. എന്നാൽ പുതിയ കണക്കുകൾ പ്രകാരം വാട്സാപ്പ് ഉപോയക്താക്കൾ കൂടിയെന്നും ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയെന്നുമാണ് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ 1.5 കോടി വാട്സാപ്പ് ഉപയോക്താക്കളുണ്ട്.

വാട്സാപ്പ്, ടെലഗ്രാം പോലുള്ള പ്രൈവറ്റ് ആപ്ലിക്കേഷനുകളിലേക്ക് പലരും സജീവമാകുകയാണ്. ഇതാണ് സ്ന്റാന്റ് എലോൺ ആപ്പിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കാൻ ഫെയ്സ്ബുക്കിനെ പ്രേരിപ്പിക്കുന്നതത്രെ.

ഇൻസ്റ്റഗ്രാമിന് പ്രതിവർഷം നഷ്ടപ്പെടുന്നത് 23.7 ശതമാനം പേരാണ്. സ്നാപ്ചാറ്റ് 15.7 ശതമാനം, ഫെയ്സ്ബുക്ക് 8 ശതമാനം എന്നിങ്ങനെ ഉപഭോക്താക്കൾ ഈ സമൂഹമാധ്യമങ്ങളെ ഉപേക്ഷിക്കുന്നുണ്ടത്രെ.

ജനുവരി മുതൽ മാർച്ച് 2016 വരെയുള്ള സാമൂഹ്യമാധ്യമങ്ങളിലെ മാറ്റങ്ങൾ പഠിച്ച് ഈ പഠനം പുറത്തുവിട്ടത് സിമിലർ വെബ് എന്ന വെബ് അനലറ്റിക്സ് കമ്പനിയാണ്.

വിവിധ സര്‍വകലാശാലകള്‍ നടത്തിയ പഠനത്തിലും യുവതലമുറ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഇടങ്ങളോട് വിമുഖത കാണിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

related stories
Your Rating: