Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണുകൾക്കും ഇനി വാട്സാപ്പ് വെബ് പതിപ്പ്

whatsapp

വാട്‌സ്‌ആപ് ഫോണില്‍ മാത്രമല്ല വെബിലും അതായത് ഡെസ്‌ക്‌ടോപിലും ഉപായോഗിക്കാനുള്ള വഴി തുറന്നിട്ട് അധികനാള്‍ ആയിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു ഓപ്‌ഷന്‍ വന്നപ്പോള്‍ ഏറ്റവുമധികം ദുഃഖിതരായത് ഐഫോണ്‍ ഉപയോക്താക്കളായിരുന്നു. കാരണം ആന്‍ഡ്രോയ്‌ഡ് വിന്‍ഡോസ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി വാട്‌സ്‌ആപ് വെബ് പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പരിമിതികള്‍ ഒഴിവാക്കി ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും വാട്‌സ്‌ആപ് വെബ് ഉപയോഗിക്കുന്നതിന്‌ വഴി തുറന്നിടുകയാണ്‌ കമ്പനി.

വാട്‌സ്‌ആപ് വെബ് ലഭ്യമാക്കാന്‍ https://web.whatsapp.com/ എന്ന സൈറ്റില്‍ ക്ലിക്കുചെയ്‌ത് ക്രോം ബ്രൌസറില്‍ തുറക്കുക. ക്രോമില്‍ അല്ലാതെ മറ്റ് ബ്രൌസറുകളില്‍ ഇത് സപ്പോര്‍ട്ട് ചെയ്യില്ല എന്നത് ഓര്‍ക്കുക. മൊബൈലില്‍ അതായത് ഐഫോണില്‍ വാട്സ്‌ആപിന്റെ ഏറ്റവും പുതിയ പതിപ്പ് തന്നെയാണ്‌ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അതല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്‌ത് പുതിയ പതിപ്പാക്കിയ ശേഷം വേണം മുന്നോട്ടുള്ള സ്റ്റെപ്പുകള്‍ ചെയ്യാന്‍. സൈറ്റ് തുറക്കുമ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും വാട്‌സ്‌ആപ് വെബ് എന്നത് സെലക്‌ട് ചെയ്യണം. വെബ് പേജില്‍ ഒരു ക്യു ആര്‍ കോഡ് കാണിക്കും. മൊബൈലിലുള്ള വാട്‌സ്‌ആപ് സ്‌കാനര്‍ ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്യണം.

ഡെസ്‌ക്‌ടോപ്പില്‍ കണക്‌ട് ചെയ്യുന്ന സമയത്ത് ഫോണില്‍ നെറ്റ് ഓണായിരിക്കണം. അല്ലാത്ത പക്ഷം വാട്‌സ്‌ആപ് വെബ് ഉപയോഗിക്കാന്‍ കഴിയില്ല. മാത്രമല്ല മൊബൈലിലെ നെറ്റ് കട്ടായാല്‍ ഡെസ്‌ക്‌ടോപ്പിലെ വാട്‌സ്‌ആപും കട്ടാകും. വാട്‌സാപ്പ് വെബ് ഇനാബിളര്‍ പോലുള്ള നിരവധി തേര്‍ഡ് പാര്‍ട്ടി ആപുകള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി വന്നിരുന്നുവെങ്കിലും തികഞ്ഞ പരാജയമായിരുന്നു ഫലം. വാട്‌സാപ്പ് വെബ് മറ്റ് ആപുകള്‍ ഉപയോഗിച്ച് ആക്‌ടിവേറ്റ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഫോണ്‍ ഹാങ് ആകുന്നത് ഉള്‍പ്പെടെയുള്ള നിരവധി ബഗുകള്‍ ലഭിക്കുകയും ചെയ്‌തു. ഇതിനെല്ലാം ഒടുവിലാണ്‌ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വെബ് പതിപ്പ് ഉപയോഗിക്കാന്‍ കമ്പനി തന്നെ നേരിട്ട് സൗകര്യം ഒരുക്കിയിരിക്കുന്നത്.