Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞെട്ടിക്കും ഓഫറുമായി ഫ്ലിപ്കാർട്ട്, ഐഫോൺ 5Sനു 14,999, SEയ്ക്ക് 20,999 രൂപ!

iphone-sale

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ ഓഫർ. ഫ്ലിപ്കാർട്ട് ഡ്രീം ഫോൺ സെയിലിൽ ഐഫോണുകളുടെ വില കുത്തനെ കുറച്ചിട്ടുണ്ട്. ജൂൺ 22 മുതൽ 24 വരെയാണ് ഓഫർ വിൽപന. ഐഫോണിനു പിന്നാലെ മറ്റു ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്കും വൻ വിലകിഴിവ് നൽകുന്നുണ്ട്.

ആപ്പിളിന്റെ ഏറ്റവും പുതിയ ഉൽപ്പന്നമായ ഐഫോൺ 7 (32ജിബി) 42,499 രൂപയ്ക്കാണ് വില്‍ക്കുന്നത്. 60,000 രൂപയായിരുന്നു ഇതിന്റെ വില. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ എസ്ഇ 20,999 രൂപയ്ക്കാണ് വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന മോഡലായ ഐഫോൺ 5എസിനു 14, 999 രൂപയാണ് ഫ്ലിപ്കാർട്ട് വില. നിലവിൽ ഈ ഹാൻഡ്സെറ്റിന്റെ വില 20,000 രൂപയാണ്.

ഐഫോൺ 7 പ്ലസ് (128ജിബി) വേരിയന്റിന്റെ ഓഫർ വില 59,999 രൂപയാണ് (നിലവിലെ വില 82,000 രൂപ). 47,999 രൂപ വിലയുള്ള ഐഫോൺ 6എസ് വിൽക്കുന്നത് 32,999 രൂപയ്ക്കാണ്. 22,999 രൂപയ്ക്ക് ഐഫോൺ 6 വും ലഭ്യമാണ്.

ഇതിനു പുറമെ ഗൂഗിൾ പിക്സലിന്റെ വിലയും കുത്തനെ കുറച്ചു. 57,000 രൂപ വിലയുള്ള ഗൂഗിൾ പിക്സലിന്റെ ഓഫർ വില 39,999 രൂപയാണ്. കൂടാതെ 2000 രൂപ എക്സേഞ്ച് ഓഫറും ലഭിക്കും. 39,999 രൂപ വിലയുള്ള മോട്ടോ ഇസഡ് 29,999 രൂപയ്ക്കാണ് വിൽക്കുന്നത്.