Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൻഡ്രോയ്ഡ് ഒ, ഒറിയോ, എന്തുകൊണ്ട് ഒറിയോ, ഓട്ട്മീൽ കുക്കി ?

Android-O

ആൻഡ്രോയ്ഡ് ഒ എന്ന പേരിലറിയപ്പെടുന്ന അടുത്ത ആൻഡ്രോയ്ഡ് വേർഷന് എന്തായിരിക്കും പേര് ? ഒയിൽ തുടങ്ങുന്ന എന്തുമാവാം. ആൻഡ്രോയ്ഡ് 4.0ന് വിപണന സാധ്യതകൾ കൂടി കണക്കിലെടുത്ത് കിറ്റ്കാറ്റ് എന്നു പേരിട്ട ഗൂഗിൾ ആൻഡ്രോയ്ഡ് 8.0ന് ഒറിയോ എന്നു പേരിടുമെന്നാണ് ഒരു വാദം. 

എന്തുകൊണ്ട് ഒറിയോ ചോദിച്ചാൽ പ്രത്യേകിച്ച് ഒരുത്തരമില്ല. എല്ലാവർക്കും പരിചിതമായ ഒയിൽ തുടങ്ങുന്ന ഒരു പേര്, അത്രമാത്രം. എന്നാൽ, അടുത്ത ആൻഡ്രോയ്ഡ് പതിപ്പിന്റെ പേരിനെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ഏറ്റവും ഒടുവിലത്തെ നിരീക്ഷണം അനുസരിച്ച് പേര് ഓട്ട്മീൽ കുക്കി എന്നായിരിക്കുമത്രേ. 

ആൻഡ്രോയ്ഡ് ഒ ഡെവലപർ പ്രിവ്യൂ പതിപ്പ് പ്രവർത്തിക്കുന്ന ഗൂഗിൾ പിക്‌സൽ ഫോണിൽ നിന്നു ലഭിച്ച സൂചനയിൽ നിന്നാണ് ഓട്ട്മീൽ കുക്കി എന്ന പേരിൽ എത്തിച്ചേർന്നിരിക്കുന്നത്. ഗൂഗിൾ ഡെവലപർ കോൺഫറൻസിൽ ആൻഡ്രോയോഡ് ഒ അവതരിപ്പിക്കുമ്പോൾ സോഴ്‌സ് കോഡിൽ പല സ്ഥലങ്ങളിലും ഓട്ട്മീൽ കുക്കി എന്നടയാളപ്പെടുത്തിയിരുന്നു. 

ഒ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുമായി സെപ്റ്റംബറിലാണ് പുതിയ ആൻഡ്രോയ്ഡ് വേർഷൻ ഔദ്യോഗികമായി എത്തുക. ഒറിയോ ആണോ ഓട്ട്മീൽ കുക്കിയാണോ എന്നറിയാൽ മൂന്നു മാസത്തെ കാത്തിരിപ്പു കൂടി മാത്രം.