Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതു കമ്പനി, പുതിയ മേധാവി, അത്യുഗ്രൻ ഫീച്ചറുകളുമായി യാഹൂ മെയിൽ

yahoo-mail

വെറൈസൺ കമ്പനിയുടെ ഉടമസ്ഥതയിൽ പുതുമകളോടെ യാഹൂ മെയിൽ പുനരവതരിച്ചു. ഇതോടൊപ്പം പരസ്യങ്ങളില്ലാത്ത പെയ്ഡ് പതിപ്പായ യാഹൂ മെയിൽ പ്രോയും അവതരിപ്പിച്ചു. ജിമെയിൽ ഉൾപ്പെടെയുള്ള മറ്റു ഇമെയിൽ സേവനങ്ങളിലെ ആകർഷകമായ സവിശേഷതകൾ സ്വന്തമാക്കിക്കൊണ്ടാണ് പുതിയ യാഹൂ മെയിൽ എത്തിയിരിക്കുന്നത്. 

മെയിലുകൾ സേർച്ച് ചെയ്യാനുള്ള സംവിധാനത്തിലെ പുതുമകൾക്കു പുറമേ അറ്റാച്ച്മെൻറുകൾ ചിത്രങ്ങൾ, ഡോക്യുമെൻറുകൾ എന്നിങ്ങനെ തരം തിരിച്ചു കാണിക്കുന്നതും ശ്രദ്ധേയമാണ്. തീമിങ്ങിലും ഇമോജി ഉപയോഗത്തിലും പുതുമകളുള്ള പുതിയ യാഹൂ മെയിൽ വ്യക്തിഗതമാക്കാനുള്ള സാധ്യതകളേറെയാണ്. പുതിയ യാഹൂ മെയിലിലെ മറ്റൊരു പ്രധാന സവിശഷത സൗജന്യ ക്ലൗഡ് സ്റ്റോറേജ് ആണ്. ഓരോ അക്കൗണ്ടിനും 1 ടിബി സ്റ്റോറേജ് ആണ് യാഹൂ നൽകുന്നത്.

അതേസമയം, വരിസംഖ്യ നൽകി പരസ്യങ്ങളുടെ ഉപദ്രവമില്ലാതെ ഉപയോഗിക്കാവുന്ന ആഡ്ഫ്രീ മെയിൽ നിർത്തലാക്കി യാഹൂ മെയിൽ പ്രോ എന്ന പുതിയ പതിപ്പ് അവതരിപ്പിച്ചു. പ്രതിമാസവരിസംഖ്യ നൽകി ഉപയോഗിക്കാവുന്ന മെയിൽ പ്രോയിൽ പരസ്യങ്ങളുണ്ടാവില്ല എന്നതിനു പുറമേ കൂടുതൽ സ്വകാര്യതയും സുരക്ഷയും ലഭിക്കും. 

പ്രതിവർഷം 2250 രൂപയാണ് മെയിൽ പ്രോയുടെ വരിംഖ്യ. പ്രതിമാസമാണെങ്കിൽ 250 രൂപയും. മൊബൈലിൽ മാത്രം ഉപയോഗിക്കാനാണെങ്കിൽ വരിസംഖ്യ വർഷം 600 രൂപ മാത്രം. കൂടുതലറിയാൻ: overview.mail.yahoo.com