Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവറില്ലാ കാർ: വേയ്മോ–ഊബർ കേസിൽ മഞ്ഞുരുകുന്നു

google-car

ഗൂഗിളിന്റെ ഡ്രൈവറില്ലാ കാർ കമ്പനിയായ വേയ്മോയും റൈഡ് ഷെയറിങ് കമ്പനിയായ ഊബറും തമ്മിൽ നടക്കുന്ന നിയമപോരാട്ടത്തിൽ അയവ്. ഇരുകമ്പനികളും തമ്മിൽ കോടതിക്കു പുറത്തുണ്ടായ ധാരണപ്രകാരം ഊബറിനെതിരായ കേസുകളിൽ ചിലത് ഒത്തുതീർന്നതിനെ തുടർന്നാണിത്. 

വേയ്മോ എൻജിനീയറായിരുന്ന ആന്തണി ഗൂഗിൾ വിട്ട് ഊബറിനൊപ്പം ചേർന്നു വികസിപ്പിച്ചെടുത്ത സ്പൈഡർ എന്ന ഡ്രൈവറില്ലാ വാഹനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാമെന്ന് ഊബർ ഉറപ്പു നൽകിയതിനെത്തുടർന്നാണ് പേറ്റന്റ് കേസുകൾ പിൻവലിക്കാൻ വേയ്മോ തയാറായത്. 

അതേസമയം, ഊബറിന്റെ സ്വന്തം ഡ്രൈവറില്ലാ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും. ഊബറിനെതിരെ നൂറോളം കേസുകൾ നൽകിയിരുന്ന വേയ്മോ എണ്ണം 70 ആക്കി കുറച്ചിട്ടുണ്ട്. എന്നാൽ, കേസുകളുടെ എണ്ണം പത്താക്കി ചുരുക്കാൻ ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതിനാൽ വീണ്ടും എണ്ണം കുറയുമെന്നാണ് പ്രതീക്ഷ.