Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാംസങ്ങിന് റെക്കോർഡ് നേട്ടം, ലാഭം 9.9 ബില്ല്യൻ ഡോളർ

s8-galaxy-mobile-phone

ദക്ഷിണകൊറിയൻ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് ലാഭത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ വൻ നേട്ടമാണ് സാംസങ് സ്വന്തമാക്കിയത്. ഇതോടെ സ്മാർട്ട്ഫോൺ നിർമാണ കമ്പനികളില്‍ ലാഭത്തിൽ ഒന്നാം സ്ഥാനവും സാംസങ് സ്വന്തമാക്കി.

പുതിയ ഹാൻഡ്സെറ്റ് ഗ്യാലക്സി എസ്8, മെമ്മറി ചിപ്പുകളുടെ വിൽപ്പനയാണ് സാംസങ്ങിന് വൻ വരുമാന നേട്ടമുണ്ടാക്കികൊടുത്തത്. രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 89 ശതമാനം ഉയർന്ന് 9.9 ബില്ല്യൻ ഡോളറിലെത്തി. ആപ്പിളിന്റെ രണ്ടാം പാദത്തിലെ ലാഭം പ്രതീക്ഷിക്കുന്നത് 8.2 ബില്ല്യൻ ഡോളറാണ്. അടുത്ത ആഴ്ചയാണ് ആപ്പിളിന്റെ രണ്ടാം പാദ റിപ്പോർട്ട് വരുന്നത്.

galaxy-s8

അതേസമയം, സാംസങ്ങ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയത് മെമ്മറി ചിപ്പുകൾ വിൽപ നടത്തിയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും മികച്ച കുതിപ്പാണ് സാംസങ് സ്വന്തമാക്കിയിരിക്കുന്നത്. ബാറ്റി പ്രശ്നങ്ങളെ തുടർന്ന് നോട്ട് 7 പിൻവലിക്കേണ്ടി വന്നെങ്കിലും വൻ തിരിച്ചുവരവാണ് സാംസങ് നടത്തിയത്.