Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണ് ചൂഴ്ന്നെടുക്കൽ: മലയാളികൾ തിരയുന്നത് സരോജ് പാണ്ഡെയുടെ ഹോട്ട്, എംഎംഎസ്

Saroj Pandey

കേരളത്തിലെ സിപി‌എമ്മിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയ ബിജെപി ദേശീയ നേതാവ് സരോജ് പാണ്ഡെ ഇപ്പോൾ സോഷ്യൽ മീഡിയകളിലും സെർച്ചുകളിലും ട്രന്റിങ്ങാണ്. കഴിഞ്ഞ രണ്ടു ദിവസമായി മലയാളികൾ തിരയുന്നതെല്ലാം ആരാണ് ഈ സരോജ് പാണ്ഡെ എന്നാണ്. പ്രവാസികൾ തന്നെയാണ് വിവാദ പ്രസ്താവന നടത്തിയ നേതാവിന്റെ വിവരങ്ങള്‍ തേടി ഇന്റർനെറ്റിൽ തിരയുന്നത്.

എന്നാൽ ഒരു വിഭാഗം പേർ സരോജ് പാണ്ഡെയുടെ ഹോട്ട്, എംഎംഎസ് വിവരങ്ങൾ തേടി തിരച്ചിൽ നടത്തിയതായും ഗൂഗിൾ ട്രന്റ്സ് ഗ്രാഫുകളിൽ കാണാം. ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും സെര്‍ച്ചിങ് നടത്തിയിരിക്കുന്നത്.

saroj-trending

കേരളത്തിൽ ബിജെപി, ആര്‍എസ്എസ് പ്രവർത്തകർക്കുനേരെ ഇനിയും കണ്ണുരുട്ടിയാൽ വീട്ടിൽക്കയറി ആ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ പറഞ്ഞത്. ഇതുറപ്പാക്കാനാണു ദേശീയ അധ്യക്ഷൻ അമിത് ഷാ ജനരക്ഷായാത്രയ്ക്കു തുടക്കമിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.

related stories