Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജി വന്നാൽ ആദ്യം മുന്നിലെത്തുക ജിയോ, പിന്നിൽ ടെക്നോളജി സൂത്രവിദ്യ

reliance-jio-ambani

രാജ്യത്ത് 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആയിരിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ അത്യാധുനിക സംവിധാനങ്ങളോടെ അതിവേഗ 4ജി വോൾട്ട് കൊണ്ടുവന്ന ജിയോ വരാനിരിക്കുന്ന പദ്ധതികൾ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ ടവറുകൾ സ്ഥാപിക്കുന്നത്.

അടുത്ത ദീപാവലിയോടു കൂടി രാജ്യത്തെ 99 ശതമാനം ജനങ്ങൾക്കും 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കുമെന്നാണ് ജിയോ അധികൃതർ അറിയിച്ചിരിക്കുന്നത്. ദിവസവും 8,000 മുതല്‍ 10,000 ടവറുകൾ വരെയാണ് ജിയോ പുതിയതായി സ്ഥാപിക്കുന്നത്. ഈ ടവറുകളെല്ലാ വേണമെങ്കിൽ 5ജിയിലും പ്രവർത്തിക്കാൻ കേവലം ഒരു സോഫ്റ്റ്‌വെയറിന്റെ സഹായം മതിയെന്നാണ് അറിയുന്നത്.

16 കോടി വരിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ അത്യാധുനിക സംവിധാനങ്ങളുള്ള ടവറുകളാണ് ജിയോ സ്ഥാപിക്കുന്നത്. അടുത്തു തന്നെ 5ജി വരുമെന്നാണ് അറിയുന്നത്. 5ജി വന്നാൽ ആദ്യം നടപ്പിലാക്കുക ജിയോ ആയിരിക്കും. സോഫ്റ്റ്‌വെയറിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നിലവിലെ ടവർ ഉപയോഗിച്ച് തന്നെ 5ജിയും ലഭ്യമാക്കാനാകും.