Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4ജി വരും, ചന്ദ്രനിലെ കാഴ്ചകൾ ഇനി എച്ച്ഡി വിഡിയോ രൂപത്തിൽ ലൈവായി കാണാം

moon-4g

വികസനം ഭൂമിയിൽ നടത്തുന്നതിനെക്കാൾ എളുപ്പം ചന്ദ്രനിലാണ്. പേരിനെങ്കിലും ഇന്റർനെറ്റ് ലഭിക്കാത്ത അനേകം പ്രദേശങ്ങൾ ഭൂമിയിൽ ബാക്കി നിൽക്കെ, ചന്ദ്രനിൽ 4ജി കണക്ഷൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വൊഡാഫോൺ ജർമനിയും നോക്കിയയും. 

ബഹിരാകാശത്തേക്ക് കാർ അയച്ച് ചരിത്രം സൃഷ്ടിച്ച സ്പേസ് എക്സ് കമ്പനി അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന റോക്കറ്റിലാണ് 4ജി ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ബഹിരാകാശവാഹനം അയയ്ക്കുന്നത്. ജർമനിയിലെ പുതുതലമുറ സ്പേസ് കമ്പനിയായ പിടി സയന്റിസ്റ്റ്സ് ആണ് വോഡഫോൺ–നോക്കിയ സഖ്യത്തോടെ വാഹനം തയ്യാറാക്കുന്നത്. 

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് രണ്ടു പര്യവേഷണവാഹനങ്ങളാണ് കമ്പനി അയയ്ക്കുന്നത്. അലിന ലാൻഡർ എന്ന വാഹനത്തിൽ ഘടിപ്പിക്കുന്നതിനായി നോക്കിയയും വോഡഫോണും ചേർന്നു സൃഷ്ടിച്ച 4ജി നെറ്റ്‍വർക്കിന് ആകെ ഒരു കിലോഗ്രാമാണ് ഭാരം. 

ചന്ദ്രനിൽ നിന്നുള്ള കാഴ്ചകൾ എച്ച്ഡി വിഡിയോ രൂപത്തിൽ സ്ട്രീം ചെയ്യുന്നതിനാണ് ഈ കണക്ഷൻ ഉപയോഗിക്കുക. 1800 മെഗാഹെർട്സ് ഫ്രീക്വൻസിയിൽ ‍ഡീപ് സ്പേസ് ലിങ്ക് വഴി നടക്കുന്ന സംപ്രേഷണം ബെർലിനിലെ പിടി സയന്റിസ്റ്റ്സ് മിഷൻ കൺട്രോൾ സെന്ററിൽ‌ നിന്നും ലോകമെങ്ങും തൽസമയം കാണാൻ ലഭ്യമാക്കും.

related stories