Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിച്ചിന് ഒന്നാം പിറന്നാൾ, ഒരു വർഷത്തിനിടെ വിറ്റത് ഒന്നരക്കോടിയിലേറെ കൺസോളുകൾ

switch-console

മൊബൈൽ ഗെയിമിങ് യുഗത്തിൽ വിഡിയോ ഗെയിം കൺസോളുകൾക്കു പുതുജീവൻ നൽകിയ നിന്റെൻഡോ സ്വിച്ച് ഗെയിം കൺസോളിന് ഒരു വയസ്. ഇനിയും ഇന്ത്യയിൽ എത്താത്ത കൺസോൾ വർഷമൊന്നു പിന്നിടുമ്പോഴും ആവശ്യത്തിനനുസരിച്ച് ഉൽപാദനം നടത്താനാവാതെ വിഷമിക്കുകയാണ്. 2017ലെ ഏറ്റവും മികച്ച ഇലക്ട്രോണിക് ഗാജറ്റ് എന്നു കീർത്തി നേടിയ സ്വിച്ച് അനേകം പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.

സ്വിച്ച് കൺസോളിന്റെ വിജയം നിന്റെൻഡോയുടെ ഭാഗധേയം മാറ്റിയെഴുതി. ഒരു വർഷം കൊണ്ട് ഒന്നരക്കോടിയിലേറെ സ്വിച്ച് കൺസോളുകളാണ് നിന്റെൻഡോ ലോകമെങ്ങും വിറ്റഴിച്ചത്. നിന്റെൻഡോയുടെ ചരിത്രത്തിലെ സർവകാല റെക്കോർഡ് ആണിത്. ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ലെങ്കിലും റീസെല്ലർമാർ വിവിധ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ മുഖേന സ്വിച്ച് വിറ്റഴിക്കുന്നുണ്ട്. 

ഏകദേശം 35,000 രൂപയാണ് ഇന്ത്യയിൽ ഈടാക്കുന്ന വില. വാറന്റി ലഭിക്കില്ല. സ്വിച്ച് കൺസോൾ നേടിയ വിജയം മറ്റു ഗെയിം കൺസോളുകളായ സോണി പ്ലേ സ്റ്റേഷൻ, മൈക്രോസോഫ്റ്റ് എക്സ് ബോക്സ് എന്നിവയുടെ വിൽപനയിലും ഉണർവുണ്ടാക്കിയിട്ടുണ്ട്.