Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണ്‍ രാത്രി മുഴുവന്‍ ചാര്‍ജറിലിട്ടാല്‍ ബാറ്ററി നശിക്കുമോ? റെസലൂഷനിലെന്ത് കാര്യം?

smartphone-battery

പുതിയ ഫോണുകളെല്ലാം ബാറ്ററി നിറഞ്ഞു കഴിയുമ്പോള്‍ ചാര്‍ജു കയറുന്നതു ബുദ്ധിപൂര്‍വ്വം തടയാനാകുന്നവയാണ്. പുതിയ ഫോണുകളുടെയൊന്നും ബാറ്ററി രാത്രി കിടക്കാന്‍ നേരം കുത്തിയിട്ട ശേഷം രാവിലെ ഓഫു ചെയ്താല്‍ ഒരു പ്രശ്‌നവും കാണിക്കില്ല എന്നുറപ്പാണ്.

എന്നാല്‍ ഇതിനുമുണ്ട് ഒരു മറുപുറം. പഴയ ഫോണുകളും ചില നിര്‍മാതാക്കളുടെ ഫോണുകളും പുതിയ ടെക്‌നോളജിക്കു വെളിയില്‍ നില്‍ക്കുന്നവയാണ്. മറ്റൊന്ന്, ചാര്‍ജറിനും ഒരു ലൈഫ് ഉണ്ട്. ഫോണിന്റെ ബാറ്ററി പോകില്ല എന്നതു ശരിയാണെങ്കിലും ആവശ്യമില്ലാതെ കുത്തിയിട്ടാല്‍ ചാര്‍ജറിന്റെ ലൈഫ് കുറയാം. ഒറിജിനല്‍ ചാര്‍ജറുകള്‍ക്കും നല്ല വില നല്‍കേണ്ടി വരാം. എന്നാല്‍, അത്യാവശ്യമാണെങ്കല്‍ രാത്രി മുഴുവന്‍ കുത്തിയിടാന്‍ മടിക്കേണ്ട.

battery

സ്‌ക്രീന്‍ റെസലൂഷന്‍

ചില സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ പറയുന്നത് തങ്ങളുടെ ഫോണിന് ക്വോഡ്-എച്ഡി (2560 x 1440 പിക്‌സല്‍സ്) റെസലൂഷനുണ്ട് എന്നാണ്. പക്ഷേ, അതില്‍ അര്‍ഥമുണ്ടോ? 5.5-ഇഞ്ച് വലിപ്പമുള്ള ഒരു ക്വോഡ്-എച്ഡി ഡിസ്‌പ്ലെയുടെ പിക്‌സല്‍ സാന്ദ്രത 538 ppi ആണ്. ഇതേ സ്‌ക്രീന്‍ വലിപ്പമുള്ള ഒരു ഫുള്‍ എച്ഡി (1920 x 1080 പിക്‌സല്‍സ്) ഫോണിനാകട്ടെ ഏകദേശം 400ppi സാന്ദ്രതയും കിട്ടും. 

x-default

കണക്കു പ്രകാരം, മനുഷ്യ നേത്രങ്ങള്‍ക്ക് 326 ppi ല്‍ കൂടുതല്‍ തിരിച്ചറിയാനാവില്ല. പലപ്പോഴും സ്‌ക്രീന്‍ റെസലൂഷനെ കുറിച്ചുള്ള, ഫോണ്‍ നിര്‍മാണക്കമ്പനികളുടെ വീമ്പിളക്കിലില്‍ വീഴാതിരിക്കുന്നതാണു ബുദ്ധി. എന്നാല്‍ റെസലൂഷന്‍ കുടുന്നതു കൊണ്ട് ടെക്സ്റ്റും മറ്റും കൂടുതല്‍ ഷാര്‍പ് ആകുന്നതും സ്പഷ്ടത വര്‍ധിക്കുന്നതും കാണാം. പക്ഷേ, എത്തിപ്പിടിക്കാനാകാത്ത വിലയാണെങ്കില്‍ കൂടിയ റെസലൂഷനുള്ള സ്‌ക്രീന്‍ നോക്കി വാങ്ങണമെന്നില്ല.

നാളെ: കൂടുതല്‍ സിഗ്നല്‍ ബാറു കണ്ടാല്‍ ശക്തിയുള്ള സിഗ്നല്‍ ഉണ്ട്