Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ സിഗ്നല്‍ ബാറു കണ്ടാല്‍ ശക്തിയുള്ള സിഗ്നൽ കിട്ടുമോ? ആ രഹസ്യമെന്ത്?

galaxy-note-cellular-signal-bars

മൊബൈല്‍ ഉപകരണങ്ങളില്‍ സിഗ്നല്‍ ബാറുകളുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ശക്തിയുള്ള സിഗ്നലുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ ഇതു ശരിയല്ല. സിഗ്നല്‍ ബാറുകള്‍ കൂടുന്തോറും നമ്മള്‍ ടവറിനടുത്താണ് എന്നതാണു സൂചന. ഇതേ ടവറില്‍ ധാരാളം പേർ കണക്ടു ചെയ്തിട്ടുണ്ടെങ്കില്‍ സിഗ്നല്‍ ബാറു കണ്ടാലും സിഗ്നലിന്റെ ശക്തി കുറവാകാം. 

ബ്രൗസറിലെ പ്രൈവറ്റ് മോഡ് നിങ്ങളെ ഇന്റര്‍നെറ്റില്‍ അദൃശ്യമാക്കുമോ?

ഇന്ന് ബ്രൗസറുകളില്‍ ലഭ്യമായ ഇന്‍കോഗിറ്റോ അല്ലെങ്കില്‍ ഇന്‍ പ്രൈവറ്റ് മോഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ തിരിച്ചറിയപ്പെടില്ലെന്നു വിശ്വസിക്കുന്നവരുണ്ട്. ഈ മോഡുകള്‍ ഉപയോഗിച്ചാല്‍ ബ്രൗസറുകള്‍ ഹിസ്റ്ററി, കുക്കികള്‍ സേവു ചെയ്യില്ല എന്നതും ട്രാക്കര്‍മാര്‍ക്ക് 'ഡു നോട്ട് ട്രാക്' സന്ദേശം അയയ്ക്കുമെന്നതും ശരിയാണ്. എന്നു കരുതി നിങ്ങളെ അത് ഇന്റര്‍നെറ്റില്‍ അദൃശ്യനാക്കില്ല. നിങ്ങള്‍ ഇന്റര്‍നെറ്റില്‍ നടത്തുന്ന നീക്കങ്ങള്‍ നിരീക്ഷിച്ച് വിസിറ്റു ചെയ്യുന്ന ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും പോലെയുള്ള വെബസൈറ്റുകളും ഇന്റര്‍നെറ്റ് സേവന ദാദാവും നിങ്ങളുടെ ഓഫിസും മറ്റും ഇന്റര്‍നെറ്റിലെ ചലനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടാകും. 

ഇന്‍ പ്രൈവറ്റ് മോഡില്‍ കയറി വേണ്ടാത്ത വെബ് സൈറ്റുകളിലൂടെ മേയണ്ട. ആളറിയും. പിന്നെ എന്താണ് ഗുണം? ഉണ്ട്. നിങ്ങള്‍ ബ്രൗസിങ് നടത്തി എണീറ്റു പോകുമ്പോള്‍ ബ്രൗസിങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്‌തോ എന്നോര്‍ത്ത് വിഷമിക്കേണ്ട. ഇന്‍ പ്രൈവറ്റ് മോഡില്‍ ഫയര്‍ഫോക്‌സും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററും സഫാരിയുമടക്കമുള്ള ബ്രൗസറുകളൊന്നും ഹിസ്റ്ററി സേവു ചെയ്യില്ല. ധൈര്യമായി ബ്രൗസര്‍ ക്ലോസു ചെയ്യാം. 

നാളെ: വെയിലത്തിട്ടിരിക്കുന്ന കാറില്‍ ഫോണ്‍ ഇട്ടിട്ടു പോകാം