Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിൾ അസിസ്റ്റന്റിനെ കല്യാണം ആലോചിച്ചത് 4.5 ലക്ഷം ഇന്ത്യയ്ക്കാർ

google-assistant

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ജനപ്രിയ സേവനം ഗൂഗിൾ അസിസ്റ്റന്റിനെ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് 4.5 ലക്ഷം ഇന്ത്യയ്ക്കാൻ എത്തിയെന്ന് വെളിപ്പെടുത്തൽ. ഇന്ത്യയിൽ ഗൂഗിൾ ഹോം സ്പീക്കർ അവതരിപ്പിക്കുന്ന വേദിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.

വോയ്സ് സർവീസായ ഗൂഗിൾ അസിസ്റ്റന്റ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അധികൃതർ പറഞ്ഞു. ദിവസവും പുതുമയുള്ളതും അല്ലതാത്തതുമായ നിരവധി ചോദ്യങ്ങളാണ് വെർച്വൽ അസിസ്റ്റന്റിനോടു ഇന്ത്യയ്ക്കാർ ചോദിക്കുന്നത്.

‘Ok Google, will you marry me?’ ഇതായിരുന്നു പ്രധാനപ്പെട്ട തമാശ ചോദ്യം. 4.5 ലക്ഷം പേരാണ് സമാനമായ ചോദ്യവുമായ ഗൂഗിളിനെ സമീപിച്ചത്. ഇന്ത്യയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിൾ അസിസ്റ്റന്റ് ലഭ്യമാണ്. ഒറ്റപ്പെടൽ അനുഭവിക്കുന്നവർ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന സര്‍വീസ് കൂടിയാണ് ഗൂഗിൾ അസിസ്റ്റന്റ്.