Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമെയിലിൽ ഏഴു അത്യുഗ്രൻ ഫീച്ചറുകൾ, വരുന്നത് ഡിസൈനിൽ വൻ മാറ്റങ്ങൾ

gmail-new

ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനം ഏതെന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം ജിമെയിൽ. ഈ സേവനം കൂടുതൽ ഫീച്ചറുകളുമായി വരുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. ഇന്റർനെറ്റ് ഉപയോക്താക്കളെ അത്രയ്ക്കും സ്വാധീനിച്ച ജിമെയിലിൽ വരുന്നത് അത്യുഗ്രൻ ഫീച്ചറുകളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

അതെ, ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ പ്രിയ ഇമെയിൽ സേവനദാതാവായ ജിമെയിലിൽ വമ്പൻ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കാനിരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയ ജിമെയിൽ ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ പരീക്ഷണ പതിപ്പുകൾ ചിലര്‍ ഉപയോഗിക്കുന്നുണ്ട്.

ഉപയോക്താക്കളും ജിമെയിലും തമ്മിലുള്ള വിനിമയം ഊർജിതപ്പെടുത്താനുള്ള എഎംപി (ആക്സിലറേറ്റഡ് മൊബൈൽ പേജസ്) സംവിധാനം തന്നെയാണ് ഏറ്റവും വലിയ ഫീച്ചറുകളിലൊന്ന്. ഫ്ലൈറ്റ് സമയം, പുതിയ ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അറിയാൻ ഉടൻതന്നെ ജിമെയിലിൽ അവസരമൊരുങ്ങും. ഉപയോഗത്തിൽ കൂടുതൽ വേഗം വരുമെന്നും ഗൂഗിൾ പറയുന്നു. മാറ്റങ്ങൾ ഉപയോക്താക്കൾക്ക് അനുഭവിച്ചറിയാനായി ഡവലപ്പർ പ്രിവ്യൂ നേരത്തെ തന്നെ ഗൂഗിൾ പുറത്തിറക്കിയിരുന്നു.

ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിലാണ് വൻ മാറ്റങ്ങൾ വരുന്നത്. ചില ടെക് വെബ്സൈറ്റുകളാണ് പുതിയ ജിമെയിലിന്റെ ഡിസൈൻ പുറത്തുവിട്ടത്. ഏറെ വർഷങ്ങൾക്ക് ശേഷമാണ് ജിമെയിലിന്റെ ഡെസ്ക്ടോപ് പതിപ്പിൽ ഇത്രയും മാറ്റങ്ങൾ കൊണ്ടുവരുന്നത്.

പ്രധാന ഫീച്ചറുകൾ

∙ ജി സ്യൂട്ട് ആപ്പുകൾ എളുപ്പത്തിൽ ഉപയോഗിക്കാം (ഗൂഗിൾ കലണ്ടർ, കീപ് നോട്ട്, ടാസ്‌കുകള്‍)

∙ സ്മാര്‍ട് റിപ്ലെ (മൊബൈൽ പതിപ്പിലേതിന് സമാനമായി)

∙ ഇമെയിൽ സ്‌നൂസ്

∙ ഓഫ്‌ലൈൻ സപ്പോർട്ട് (2018 ജൂൺ മുതൽ സേവനം ലഭിക്കും)

∙ പുതിയ ഡിസൈനിലുള്ള സൈഡ് ബാര്‍

∙ മൂന്ന് വ്യത്യസ്ത ലേ ഔട്ടുകള്‍ 

∙ ആക്സിലറേറ്റഡ് മൊബൈൽ പേജസ് (എഎംപി)