Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും, എഐ വന്നാൽ

AI

നിർമിതബുദ്ധി(എഐ)യോടൊപ്പം തന്നെ പഴക്കമുള്ള സാങ്കേതികവിദ്യയാണ് ഇന്റലിജൻസ് ഓഗ്മെന്റേഷൻ അഥവാ ഐഎ. മനുഷ്യനു പകരം കംപ്യൂട്ടർ സംവിധാനങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ് എഐ ചെയ്യുന്നതെങ്കിൽ മനുഷ്യനെ എല്ലാ സംവിധാനങ്ങളുടെയും നടുവിൽ പ്രതിഷ്ഠിച്ച് ശേഷി വർധിപ്പിക്കാനുള്ള സാങ്കേതികപിന്തുണ നൽകുകയാണ് ഐഎയുടെ ആശയം. ഏതാണ് കൂടുതൽ പ്രാധാന്യമുള്ളതെന്ന കാര്യത്തിൽ ഇരു സംവിധാനങ്ങളുടെയും വക്താക്കൾ തർക്കത്തിലാണ്.

ഇലോൻ മസ്ക് ഉൾപ്പെടെയുള്ള ഈ രംത്തെ സംരംഭകർ നിര്‍മിതബുദ്ധിയുടെ അപകടങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകുകയും വലിയ തോതിലുള്ള തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിർമിത ബുദ്ധിയുടെ ആധിപത്യത്തോടെ ഉണ്ടാകുമെന്നു കരുതപ്പെടുകുകയും ചെയ്യുന്നു. നിർമിതബുദ്ധി(എഐ) വന്നാൽ കോടിക്കണക്കിന് പേരുടെ ജോലി നഷ്ടപ്പെട്ടേക്കുമെന്നും ഭീതിയുണ്ട്.

എന്നാൽ, മനുഷ്യശേഷി വർധിപ്പിക്കുന്നതിലൂടെ ലോകത്തിന്റെ നിയന്ത്രണം മനുഷ്യരുടെ കൈകളിൽ തന്നെ ഉറപ്പിക്കുന്നതിനും ഉപകരണങ്ങളുടെ അടിമത്തത്തിൽ നിന്നു മനുഷ്യനെ മോചിപ്പിക്കുന്നതിനുമാണ് ഐഎയുടെ ശ്രമം. 

ഉദാഹരണത്തിന് കൃത്രിമബുദ്ധി നിയന്ത്രിക്കുന്ന ഡ്രൈവറില്ലാ കാറിൽ വണ്ടിയോടിക്കുന്ന ജോലി പൂർണമായും കംപ്യൂട്ടറിനാണ്. എന്നാൽ, മനുഷ്യഡ്രൈവറെ പിഴവുകളില്ലാതെ, സുരക്ഷിതമായി വണ്ടിയോടിക്കാൻ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യകൾ വാഹനത്തിന്റെ ഭാഗമാക്കുന്നതിലാണ് ഐഎയുടെ ശ്രദ്ധ. രണ്ടു സാങ്കേതികവിദ്യകളുടെയും അടിസ്ഥാനം ഡീപ് ലേണിങ്, ന്യൂറൽ നെറ്റ്‍വർക്ക് സംവിധാനങ്ങളാണ്.