Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ഫൈബർ 2018ൽ തന്നെ‍, മൂന്ന് മാസം ഫ്രീ, 500 ലൈവ് ചാനലുകൾ, കൂടാതെ...

reliance-jio-fiber

ടെലികോം രംഗത്ത് വൻ വിപ്ലവത്തിനു തുടക്കമിട്ട മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്ത് ടെലികോം വിപണി പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. സെക്കൻഡുകൾകൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഈ വർഷം അവസാനത്തോടെ എത്തും. ജിയോ ജിഗാ ഫൈബർ എന്നു പേരിട്ടിരിക്കുന്ന ബ്രോഡ്ബാൻഡ് സര്‍വീസ് എത്തുന്നത് വൻ ഓഫറുകളോടെയാണ്. 

ലഭ്യമായ വിവരങ്ങൾ പ്രകാരം 2018 അവസാനത്തോടെ ജിയോഫൈബർ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ വിവിധ നഗരങ്ങളിലെ പരീക്ഷണങ്ങളും ഫൈബര്‍ കേബിളുകളുടെ ലഭ്യതക്കുറവും പദ്ധതി പൂർത്തിയാക്കി അവതരിപ്പിക്കാൻ വൈകി. 

കേവലം 4500 രൂപ മുടക്കിയാൽ മൂന്നു മാസത്തേക്ക് 100 എംബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡേറ്റയാണ് ജിയോ ഫൈബർ നൽകുക. നിലവിൽ വിപണിയിലുള്ള ബ്രോഡ്ബാൻഡ് സർവീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നൽകുന്നതായിരിക്കും ജിയോ ഫൈബർ ബ്രോഡ്ബാൻഡ്. റൗട്ടർ ഇൻസ്റ്റാൾ ചെയ്യുന്നതിനാണ് 4500 രൂപ ഈടാക്കുന്നത്. കണക്‌ഷൻ ഉപേക്ഷിക്കുമ്പോൾ ഈ പണം തിരിച്ചുകിട്ടും. ജിയോ ഫൈബർ റൗട്ടറിൽ നിന്ന് നിരവധി ഡിവൈസുകളിലേക്ക കണക്‌ഷൻ ലഭിക്കും. ഇതോടൊപ്പം 500 ലൈവ് ചാനലുകളുള്ള ടിവി സര്‍വീസും നൽകും.

രാജ്യത്ത് രണ്ടു കോടി ഉപഭോക്താക്കളാണ് വയർലൈൻ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നത്. അതേസമയം, 20 കോടി പേരാണ് വയർലെസ് ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നത്. ജിയോ ഫൈബർ വരുന്നതോടെ വയർലൈൻ ബ്രോഡ്ബാൻഡുകളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. നിലവിൽ പത്ത് നഗരങ്ങളിലാണ് ജിയോ ഫൈബർ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.