Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർടെൽ ‘സർപ്രൈസ്’: 49 രൂപയ്ക്ക് 3 ജിബി ഡേറ്റ

airtel-net

രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരം ഇപ്പോഴും തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച താരിഫ് മൽസരം വരിക്കാർക്കാണ് ഏറ്റവും ഗുണം ചെയ്തത്. ഏറ്റവും അവസാനമായി മുൻനിര ടെലികോം സേവനദാതാക്കളായ എയർടെൽ കേവലം 49 രൂപയ്ക്ക് 3ജിബി ഡേറ്റാ ഓഫർ പ്രഖ്യാപിച്ചു.

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫർ ലഭിക്കുക. അതേസമയം, ഈ ഓഫർ എല്ലാ വരിക്കാർക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ നൽകുക. മൈ എയര്‍ടെല്‍ ആപ്പിലോ ഔദ്യോഗിക വെബ്സൈറ്റിലോ സന്ദർശിച്ചാൽ ഓഫർ ലഭ്യമാണോ എന്നറിയാനാകും.

ജിയോയുടെ 52 രൂപ പ്ലാനിനെ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് എയർടെല്ലിന്റെ 49 രൂപ പ്ലാൻ. 49 രൂപ പ്ലാനിൽ ഒരു ദിവസത്തേക്ക് 3 ജിബി ഡേറ്റ ഉപയോഗിക്കാം. എന്നാൽ ജിയോയുടെ 52 രൂപ പ്ലാനിന്റെ കാലാവധി 7 ദിവസമാണ്. ഏഴു ദിവസത്തേക്ക് 1.05 ജിബി ഡേറ്റയാണ് ജിയോ നല്‍കുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് വോയ്സ് കോൾ, 70 എസ്എംഎസ് എന്നിവയും ലഭിക്കുന്നു.

related stories