Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ വരിക്കാർക്ക് വൻ ഓഫർ; 112 ജിബി ഡേറ്റ ഫ്രീ‌, ചെയ്യേണ്ടത് ഇത്രമാത്രം...

JIO-PRIME

വരിക്കാർക്ക് മറ്റൊരു വൻ ഓഫറുമായി റിലയൻസ് ജിയോ രംഗത്ത്. നിലവിലെ എല്ലാ വരിക്കാർക്കും ഈ ഓഫർ സ്വന്തമാക്കാൻ അവസരുമുണ്ട്. ക്രിക്കറ്റ് സീസണിൽ പരമാവധി 112 ജിബി ഡേറ്റയാണ് ഫ്രീയായി നൽകുന്നത്. ജിയോഫോൺ മാച്ച് പാസ് എന്ന പേരിലാണ് ഓഫർ.

56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നൽകുന്നത്. ഓഫർ ലഭിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോൾഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കാൻ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാൻ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പർ നൽകണം. കൂടാതെ പിൻകോഡും രേഖപ്പെടുത്തണം. ഉടൻ തന്നെ അടുത്ത റിലയൻസ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോൺ ലഭിക്കും. ഫോൺ കൊണ്ടു വരുമ്പോൾ വിളിക്കാൻ ഉപയോഗിച്ച നമ്പർ നൽകണം.

jio-offer

ഒന്നു മുതൽ നാലു പേരെ ജിയോ ഫോൺ വാങ്ങിപ്പിച്ചാൽ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. ഇതുപോലെ കൂടുതൽ പേരെ ചേർക്കുമ്പോൾ അക്കൗണ്ടിൽ വരുന്ന ഡേറ്റയും കൂടും. ഇതോടൊപ്പം മറ്റു ചില ഓഫറുകളും ജിയോ നൽകുന്നുണ്ട്. ഓരോ 8 ജിബി പാക്കിന്റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ 56 ദിവസത്തേക്ക് പ്രതിദിനം 2 ജിബി നിരക്കിൽ 112 ജിബി ഡേറ്റ ഉപയോഗിക്കാം.

related stories