Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ടിൽ പകുതി വിലയ്ക്ക് 40 ഇഞ്ച് എൽഇഡി ടിവി, കൂടെ മറ്റു ഓഫറുകളും

HD-tv

ഫ്ലിപ്കാർട് ബിഗ് ഷോപ്പിങ് ഡെയ്സ് സെയിലിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. 29,000 രൂപയുടെ വിയു 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി 17,499 രൂപയ്ക്കാണ് വിൽക്കുന്നത്. ഇതിനു പുറമെ 8000 രൂപയോളം എക്സ്ചേഞ്ച് ഓഫറായും ലഭിക്കും. എച്ച്ഡിഎഫ്സി കാർഡിൻമേൽ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. ഇതോടെ പകുതിയിൽ കുറിച്ച് വിലയ്ക്ക് ടിവി വാങ്ങാം. രണ്ട് എച്ച്ഡിഎംഐ സ്ലോട്ടുകൾ, രണ്ട് യുഎസ്ബി സ്ലോട്ടുകൾ, മികച്ച ഡിസ്പ്ലെ, എപ്ലസ് ഗ്രേഡ് പാനൽ എന്നിവ പ്രധാന ഫീച്ചറുകളാണ്.

മൊബൈൽ ഫോൺ, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവയ്ക്കും വൻ ഓഫറുകൾ നൽകുന്നുണ്ട്. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. ഗൂഗിൾ പിക്സൽ 2, പിക്സല്‍ 2 എക്സ്എൽ, ഗ്യാലക്സി ഓൺ നെക്സ്റ്റ് എന്നിവ പകുതി വിലയ്ക്ക് വിൽക്കുന്ന രണ്ടു ഹാൻഡ്സെറ്റുകളാണ്.

അവതരിപ്പിക്കുമ്പോൾ 61,000 രൂപ വിലയുണ്ടായിരുന്ന പിക്സൽ 2, പിക്സല്‍ 2 എക്സ് എൽ എന്നിവ 34,999 രൂപയ്ക്ക് വാങ്ങാം. ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡിന്റെ പത്ത് ശതമാനം ഇളവും ലഭിക്കും. അവതരിപ്പിക്കുമ്പോൾ 17,900 രൂപ വിലയുണ്ടായിരുന്ന ഗ്യാലക്സി ഓൺ നെക്സ്റ്റ് 10,900 രൂപയ്ക്കും ലഭിക്കും. ഇതോടൊപ്പം വിവിധ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും.

ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 37,000 രൂപ വരെയാണ് ഇളവ് നൽകുന്നത്. 24,990 രൂപ വിലയുള്ള വയർലെസ് ഡോൾബി സൗണ്ട്ബാറുകൾ 9999 രൂപയ്ക്കും വിൽക്കും. ടെലിവിഷൻ, വാഷിങ് മെഷീൻ, എസി തുടങ്ങി ഉപകരണങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. വിപണിയില്‍ 28,890 രൂപ വിലയുള്ള സാംസങ് (32) എച്ച്ഡി ടിവി വിൽക്കുന്നത് 16,999 രൂപയ്ക്കാണ്. വസ്ത്രങ്ങൾക്കും ഫേഷൻ ഉൽപ്പന്നങ്ങൾക്കും 50 മുതൽ 80 ശതമാനം വരെ ഇളവ് നൽകുന്നുണ്ട്.

related stories