Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലിപ്കാർട്ടിൽ ഐഫോണുകൾക്ക് വൻ വിലക്കുറവ്; ഐഫോൺ X മുതൽ ഐവാച്ച് വരെ

iphone-x

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ്. ഫ്ലിപ്കാർട്ട് ആപ്പിൾ വീക്ക് സെയിലിൽ ഐഫോൺ X മുതൽ ഐവാച്ച് വരെ വിൽക്കുന്നുണ്ട്. ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക്ബുക്ക് തുടങ്ങി ഉൾപ്പന്നങ്ങളാണ് ഓഫര്‍ വിലയ്ക്ക് വിൽക്കുന്നത്.

തിരഞ്ഞെടുത്ത ഐഫോണുകൾക്ക് ഫ്ലിപ്കാർട്ട് 50 ശതമാനം ബൈബാക്ക് ഓഫറും നൽകുന്നുണ്ട്. ഇതോടൊപ്പം ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നവർക്ക് 10,000 രൂപ വരെ ക്യാഷ്ബാക്കായി ലഭിക്കും. 89,000 രൂപ വിലയുള്ള ഐഫോൺ X 85,999 രൂപയ്ക്കാണ് വിൽക്കുന്നത്.

ഐഫോൺ 8, ഐഫോൺ 8 പ്ലസ് ഹാൻഡ്സെറ്റുകൾ 62,999 രൂപ മുതൽ ലഭ്യമാണ്. 40,000 രൂപ വിലയുള്ള ഐഫോൺ 6എസ് (32ജിബി) 33,999 രൂപയ്ക്കാണ് വിൽക്കുന്നത്. 49,000 രൂപ വിലയുള്ള ഐഫോൺ 7 (32ജിബി) 46,999 രൂപയ്ക്കും 19,999 രൂപ വിലയുള്ള ഐഫോൺ എസ്ഇ 17,999 രൂപയ്ക്കും വാങ്ങാം.

ഐപാഡ് 2017 (32ജിബി) മോഡൽ വിൽക്കുന്നത് 22,900 രൂപയ്ക്കാണ്. 22,900 രൂപ മുതലാണ് ആപ്പിൾ വാച്ച് സിരീസ് 1 തുടങ്ങുന്നത്. സിരീസ് 3 വില തുടങ്ങുന്നത് 29,900 രൂപയിലുമാണ്. എന്നാൽ ആപ്പിൾ വാച്ച് സിരീസ് 2 ഇപ്പോൾ സ്റ്റോക്കില്ല. മാക്ബുക്ക് എയറിന്റെ വില 55,990 രൂപയാണ്.

related stories