Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5ജിയുടെ ആദ്യ വിസ്മയം ടോക്കിയോ ഒളിംപിക്സിൽ, ടെക്നോളജി വിസ്മയിപ്പിക്കും

Tokyo

2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സ് ആകും 5ജിയുടെ ആദ്യ സമ്പൂര്‍ണ ‘ഷോ’. ചിപ് നിര്‍മാതാക്കളായ ഇന്റല്‍ൽ, ജാപ്പനീസ് മൊബൈല്‍ നെറ്റ്‌വര്‍ക് കമ്പനി എന്‍ടിടി ഡോകോമോ, വാഹനനിര്‍മാതാക്കളായ ടൊയോട്ട എന്നിവര്‍ ഇതിനായി കൈകോര്‍ക്കുന്നു. ഫെബ്രുവരിയില്‍ കൊറിയയില്‍ നടന്ന ശൈത്യകാല ഒളിംപിക്സില്‍ ഇന്റല്‍ 5ജി അവതരിപ്പിച്ചെങ്കിലും പൂര്‍ണവിജയമായിരുന്നില്ല. 

ടോക്കിയോ നഗരത്തെ 5ജിയില്‍ പൊതിയുമെന്നാണ് അവരുടെ അവകാശവാദം. ഓടുന്ന വാഹനങ്ങളില്‍പ്പോലും 4K നിലവാരത്തില്‍ ലൈവ് സ്ട്രീമിങ്, സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും സുരക്ഷയ്ക്കും ഫെയ്സ് റെക്കഗ്‌നിഷൻ എന്നിങ്ങനെ സ്മാർട് ആക്കും എല്ലാ പ്രവർത്തനങ്ങളും. കണക്ടഡ് കാർ, പാർക്കിങ്– ട്രാഫിക് മാനേജ്മെന്റ് രംഗങ്ങളിൽ 5ജി ഉപയോഗപ്പെടുത്താനാണു ടൊയോട്ടയുടെ ശ്രമം.