Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ ഓഫറുമായി വീണ്ടും ജിയോ, 101 രൂപയ്ക്ക് ദിവസം 2 ജിബി ഡേറ്റ

reliance-jio

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ മറ്റൊരു ക്രിക്കറ്റ് പാക്ക് കൂടി അവതരിപ്പിച്ചു. 101 രൂപയുടെ ക്രിക്കറ്റ് പ്ലാനിൽ ദിവസം രണ്ടു ജിബി ഡേറ്റ ഉപയോഗിക്കാം. നാലു ദിവസമാണ് കാലാവധി. നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. 

എന്നാൽ 101 രൂപ പ്ലാനിൽ കോൾ, എസ്എംഎസ് ഓഫറുകൾ ലഭിക്കില്ല. ദിവസം 2ജിബി പരിധി കഴിഞ്ഞാൽ വേഗം 64 കെബിപിഎസിലേക്ക് മാറും. ക്രിക്കറ്റ് പാക്കിന്റെ വിവരങ്ങൾ അറിയാൻ മൈജിയോ ആപ്പ് സന്ദര്‍ശിക്കേണ്ടതുണ്ട്. ക്രിക്കറ്റിനായി ലൈവ് ടിവി ചാനലുകൾ ആസ്വദിക്കുന്നവർക്ക് ഈ ഡേറ്റ ഉപയോഗപ്പെടുത്താം.

അതേസമയം, ഐപിഎൽ തുടങ്ങുമ്പോൾ ജിയോ അവതരിപ്പിച്ച പ്ലാനാണ് 251. ഈ പ്ലാനിന്റെ കാലാവധി 51 ദിവസമാണ്. ദിവസം 2ജിബി ഡേറ്റയാണ് ഈ പ്ലാനിലും നല്‍കുന്നത്. ജിയോയുടെ തന്നെ 101 രൂപയുടെ ബൂസ്റ്റർ പ്ലാനിൽ ആറു ജിബി ഡേറ്റയാണ് നല്‍കുന്നത്. ഇതിന്റെ കാലാവധി നിലവിൽ ഉപയോഗിക്കുന്ന പ്ലാനിന്റെ കാലാവധി ആയിരിക്കും.

related stories