Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ പെയ്മെന്റ് ആപ്പുകൾ വിദേശത്തും, ആദ്യം സിംഗപ്പൂരിൽ

modi

ഇന്ത്യയിലെ മൂന്നു മൊബൈൽ പേയ്മെന്റ് ആപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിൽ അവതരിപ്പിച്ചു. ഭിം, റുപേ, എസ്ബിഐ ആപ്പുകളുടെ സേവനമാണ് ഇനി സിംഗപ്പൂരിൽ ലഭ്യമാകുക. ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ രാജ്യാന്തരവൽക്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മോദി പറഞ്ഞു. 

ഇന്ത്യയുടെ റുപേ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം സിംഗപ്പൂരിന്റെ നെറ്റ്‌വർക് ഫോർ ഇലക്ട്രോണിക് ട്രാൻസ്ഫേർസ് (നെറ്റ്സ്) സംവിധാനവുമായി ബന്ധിപ്പിച്ചു. റുപേ ഉപയോക്താക്കൾക്ക് സിംഗപ്പൂരിൽ നെറ്റ്സ് സംവിധാനമുള്ള ഇടങ്ങളിലെല്ലാം ഇനി ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ നടത്താം. 

തിരിച്ചു നെറ്റ്സ് ഉപയോക്താക്കൾക്ക് ഇന്ത്യയിലെ 28 ലക്ഷം റുപേ സെയിൽസ് പോയിന്റുകളിലും (പിഒഎസ്), നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഇ–കൊമേഴ്സ് വെബ്സൈറ്റുകളിലും ഇടപാടുകൾ നടത്താനാകും.