Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്സ് വിമാനത്തിലെ വിൻഡോ മറച്ചു, കാഴ്ചകൾക്ക് പുതിയ വഴി

emirates-plane

ലോകത്തെ ഏറ്റവും വലിയ വിമാന സർവീസുകളിൽ ഒന്നായ എമിറേറ്റ്സ് എയർലെൻസ് വൻ മാറ്റങ്ങളുമായി രംഗത്ത്. എമിറേറ്റ്സ് വിമാനങ്ങളിലെ വിൻഡോകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എമിറേറ്റ്സ് വിമാനത്തിലെ ഫസ്റ്റ് ക്ലാസിലെ വിൻഡോകളിലാണ് മാറ്റം. വെർച്വൽ വിൻഡോകളുടെ സാധ്യതയാണ് ഇവിടെ പരീക്ഷിക്കുന്നത്.

നിലവിൽ ജനൽ ഗ്ലാസുകൾ വഴി പുറത്തെ കാഴ്ചകൾ കാണാം. എന്നാൽ പുതിയ പരിഷ്കാര പ്രകാരം വെർച്വൽ വിൻഡോകളാണ് ഉണ്ടാകുക. വൻഡോകൾ ഇല്ലെങ്കിലും പുറത്തെ കാഴ്ചകൾ കൃത്യമായി തന്നെ കാണാം. ടേക്ക് ഓഫ്, ലാൻഡിങ് ചെയ്യുമ്പോൾ വിവിധ നഗരങ്ങളിലെ കാഴ്ചകൾ ദൃശ്യമികവോടെ വിആർ വിൻഡോകൾ വഴി കാണാം.

വിമാനത്തിന്റെ വിൻഡോകളെല്ലാം നീക്കം ചെയ്യുന്നതിന്റെ ആദ്യ പരീക്ഷണമാണിത്. സംഭവം വിജയിക്കുന്നതോടെ മറ്റു വിമാന കമ്പനികളും പരീക്ഷിക്കുമെന്നാണ് കരുതുന്നത്. വിൻഡോകൾ നീക്കം ചെയ്താലും അകത്തെ വെളിച്ചത്തിനും പുറംകാഴ്ച കാണുന്നതിനും തടസ്സങ്ങൾ നേരിടില്ല.

നേരിട്ടു കാണുന്നതിനേക്കാൾ മികവുളള ദൃശ്യങ്ങളാണ് വിആർ വിൻഡോ വഴി കാണാൻ സാധിക്കുന്നതെന്ന് എമിറേറ്റ്സ് പ്രസിഡന്റ് ടിം ക്ലാർക് പറഞ്ഞു. ബോയിങ് 777–300 ഇആർ വിമാനത്തിന്റെ ഫ്ലസ്റ്റ് ക്ലാസ് കാബിനുകളിലാണ് വിആർ വിൻഡോ ആദ്യം പരീക്ഷിക്കുന്നത്.

vr-window

വിമാനത്തിന്റെ വിൻഡോ തകർന്നുളള അപകടങ്ങൾ വ്യാപകമായിട്ടുണ്ട്. വിൻഡോ ഗ്ലാസ് നീക്കം ചെയ്യുന്നതോടെ ഒരു പരിധി വരെ ഈ അപകടങ്ങൾ ഒഴിവാക്കാനാകും. വിൻഡോ തകർന്ന് യാത്രക്കാരും പൈലറ്റുമാരും പുറത്തേക്ക് പോയി വൻ ദുന്തരം നേരിട്ട റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

English Summary: Emirates Airline tests virtual plane windows

related stories