Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡ്മി നോട്ട് 4 വീണ്ടും പൊട്ടിത്തെറിച്ചു; സംഭവം ആലപ്പുഴയിൽ

redmi-note-4

ചൈനീസ് സ്മാർട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ജനപ്രിയ ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു. ആലപ്പുഴയിലെ കായംകുളത്താണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അസ്‌ലം നാസർ എന്ന വ്യക്തിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്.

ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീബുദ്ധ കോളജിലെ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർഥിയായ അസ്‌ലം ഒരു വർഷം മുൻപ് ഓൺലൈൻ വഴിയാണ് ഹാൻഡ്സെറ്റ് വാങ്ങിയത്. ഇതുവരെ ഫോണിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അസ്‌ലം പറഞ്ഞത്.

കുറഞ്ഞ കാലത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന സ്മാർട്ഫോണാണ് റെഡ്മി നോട്ട്4. കഴിഞ്ഞ വർഷം ജൂലൈയിൽ ബെംഗളൂരുവിലും റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചിരുന്നു. അന്ന് പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഉപഭോക്താവിന്റെ ഫോണിൽ സിംകാര്‍ഡ് ഇടാൻ ശ്രമിക്കുമ്പോഴാണ് അന്ന് ദുരന്തം സംഭവിച്ചത്.