Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചാം വാർഷികത്തിൽ വൻ ഓഫറുമായി ആമസോൺ

amazon

ഇന്ത്യയിൽ അഞ്ചു വർഷം പൂർത്തിയാക്കുന്ന ആമസോൺ ഇ-കൊമേഴ്സ് വെബ്സൈറ്റ് ഉപയോക്താക്കൾക്ക് പ്രത്യേക അനൂകൂല്യങ്ങൾ പ്രഖ്യാപിച്ചു. 1000 രൂപയുടെ പർച്ചേസ് നടത്തുന്നവർക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോൺ മേധാവി ജെഫ് ബെസോസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ആമസോണിൽ ആയിരം രൂപയോ അധിലധികമോ തുകയുടെ ഷോപ്പിങ് നടത്തിയ ശേഷം ഡിജിറ്റൽ പേയ്മെന്റ് നടത്തുന്നവർക്ക് ആമസോൺ പേ വോലറ്റിലാണ് 250 രൂപ കാഷ്ബാക്ക് ലഭിക്കുക. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 15 വെയർഹൗസുകൾ വഴി ആമസോൺ സേവനം നൽകുന്നു. 

ഇംഗ്ലിഷിനു പുറമെ, ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, മലയാളം എന്നീ ഭാഷകളിലും ആമസോൺ കിൻഡിൽ ഇ-ബുക് സേവനം ലഭ്യമാണെന്നും ജെഫ് ബെസോസിന്റെ സന്ദേശത്തിൽ പറയുന്നു.