Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൂലൈ 15ന് ലോകകപ്പുയര്‍ത്തുക ബ്രസീൽ, അർജന്റീന പുറത്ത്

messi-neymar

ലോകം ലോകകപ്പ് ആവേശത്തിലാണ്. നഗരവും തെരുവുകളും വിവിധ ടീമുകളുടെ തോരണങ്ങളാൽ അലങ്കരിച്ചു കഴിഞ്ഞു. കിക്കോഫ് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. പ്രവചനങ്ങളും കണക്കുകൂട്ടലുകളും എവിടെയും നടക്കുന്നു. എന്നാൽ എല്ലാവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന പ്രവചനമാണ് നിര്‍മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നടത്തിയിരിക്കുന്നത്.

brazil-win-1

അഞ്ചു തവണ ഫുട്ബോൾ കിരീടം ചൂടിയിട്ടുള്ള ബ്രസീൽ 2018 ലും കപ്പുയര്‍ത്തുമെന്നാണ് എഐ പ്രവചനം. ജർമ്മനിയെ കീഴടക്കിയാണ് ബ്രസീൽ കപ്പ് നേടുക. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകളും നിലവിലെ കളിക്കാരുടെ പ്രകടനവും ഫിക്ചറും എല്ലാം വിലയിരുത്തിയാണ് ബ്രസീല്‍ കപ്പു നേടുമെന്ന് എഐ പ്രവചിക്കുന്നത്.

ഗോൾഡ്മാൻ സാക്സ് ആണ് എഐയുടെ പ്രവചന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രവചന റിപ്പോർട്ട് പ്രകാരം ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനിലെത്തും. തുടർന്നുള്ള മൽസരത്തിൽ ഇംഗ്ലണ്ടിനെ ജർമ്മനി കീഴടക്കി സെമിയില്‍ പ്രവേശിക്കും. എന്നാൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലുമായി തോറ്റു പുറത്താകുമെന്നാണ് എഐ പ്രവചിക്കുന്നത്.

brazil-win-2

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു വേണ്ട എല്ലാ ഡേറ്റയും നൽകിയിരുന്നു. കളിക്കാരുടെ ഗുണങ്ങളും പരാജയങ്ങളും, അടുത്തിടെ നടന്ന മല്‍സരങ്ങളുടെ ഡേറ്റ എല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ ജർമ്മനിയിൽ നിന്നുള്ള എഐ റിപ്പോർട്ടിൽ സ്പെയിൻ കിരീടം നേടുമെന്നാണ്. ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡോർട്മണ്ട് തയാറാക്കിയ എഐ പ്രവചനത്തിൽ സ്പെയിൻ കപ്പുയർത്തുമ്പോൾ ജർമ്മനി ക്വാർട്ടര്‍ ഫൈനലിൽ പുറത്താകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.