Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിന് വൻ ഓഫറുമായി ജിയോ, ജിയോടിവിയ്ക്ക് 100 കോടി വരിക്കാർ

jiotv-1

രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളെല്ലാം ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് വൻ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ലോകകപ്പിന് റിലയൻസ് ജിയോയും വന്‍ ഓഫറുകളാണ് നല്‍കുന്നത്. ഒരു ദിവസത്തെ മല്‍സരങ്ങളെല്ലാം ലൈവായി കാണാൻ പ്രതിദിനം 1.5 ജിബി അധിക ഡേറ്റയാണ് ജിയോ പ്രഖ്യാപിച്ചത്.

ജിയോടിവി ആപ്പ് വഴി മൽസരങ്ങളെല്ലാം ലൈവായി കാണാം. ഇതോടൊപ്പം ഇന്ത്യ– അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മൽസരവും ജിയോടിവി വഴി കാണാം. നിലവിൽ ജിയോ ടിവിക്ക് പത്ത് കോടി വരിക്കാരുണ്ട്. ലോകകപ്പ് തുടങ്ങുന്നതോടെ കൂടുതല്‍ വരിക്കാരെ ലഭിക്കുമെന്നാണ് ജിയോ പ്രതീക്ഷിക്കുന്നത്.

ഇതോടൊപ്പം ചില സര്‍പ്രൈസ് ഓഫറുകളും ജിയോ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്ന് ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്ന ജിയോടിവി വഴി എച്ച്ഡി മികവോടെ ഫുട്ബോൾ കാണാൻ സാധിക്കും. എന്നാൽ ജിയോയുടെ മൊത്തം വരിക്കാർ 18.66 കോടിയാണ്.

ജിയോടിവിയിൽ 550 ലൈവ് ചാനലുകളാണ് നൽകുന്നത്. ഇതില്‍ 100 എണ്ണം എച്ച്ഡി ലൈവ് ചാനലുകളാണ്. മലയാളം ഉൾപ്പടെ 13 ഭാഷകളില്‍ ചാനലുകൾ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.