Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

4 രൂപയ്ക്ക് 44,999 രൂപയുടെ സ്മാർട് ടിവി, ഫ്ലാഷ് സെയിൽ വൈകീട്ട് നാലിന്

mi-smart-tv

ചൈനീസ് സ്മാർട് ഫോൺ കമ്പനികളുടെ ഏറ്റവും വലിയ വിപണി ഇന്ത്യ തന്നെയാണ്. സാംസങ്ങും സോണിയും എൽജിയുമൊക്കെ വൻ മുന്നേറ്റം നടത്തിയിരുന്ന ഇന്ത്യയിലെ സ്മാർട് ഫോൺ വിപണി കഴിഞ്ഞ നാലു വർഷത്തിനിടെയാണ് ചൈനീസ് കമ്പനികൾ പിടിച്ചടക്കിയത്. ഇതിൽ പ്രധാനപ്പെട്ട കമ്പനി ഷവോമി തന്നെയായിരുന്നു. ഇന്ത്യയ്ക്കാർക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത വിലക്കുറവിൽ ഫീച്ചറുകൾ കുത്തിനിറച്ച് സ്മാർട് ഫോണുകളും സ്മാർട് ടിവികളും വിപണിയിൽ എത്തിച്ചതോടെ മുൻനിര കമ്പനികൾ വരെ പ്രതിസന്ധിയിലായി.

അതെ, ഷവോമിയുടെ നാലാം വാർഷികമാണ് ഇന്ന്. 2014 ജൂലൈ 10 നാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏറ്റവും മികച്ച ഫീച്ചറുകളുള്ള ഫോണുകൾ ബഡ്ജറ്റ് വിലയ്ക്ക് വിപണിയിൽ എത്തിച്ചതോടെ ഷവോമി വൻ വിജയം നേടി. നാലു വർഷം പിന്നിടുമ്പോൾ രാജ്യത്തെ സ്മാർട് ഫോൺ വിപണി ഒന്നടങ്കം ഷവോമി പിടിച്ചെടുത്തു കഴിഞ്ഞു. നാലാം വർഷം ആഘോഷിക്കുന്ന ഷവോമി ഇന്ത്യയ്ക്കാർക്ക് വൻ ഗിഫ്റ്റ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നാലാം വാർഷികത്തോടനുബന്ധിച്ച് നാലു രൂപയ്ക്കാണ് ഷവോമിയുടെ ജനപ്രിയ ഡിവൈസുകൾ ഫ്ലാഷ് സെയിലിൽ വിൽക്കുന്നത്. 55 ഇഞ്ച് സ്മാർട് ടിവി, റെഡ്മി വൈ2 എന്നിവ കേവലം നാലു രൂപയ്ക്ക് വിൽക്കുമെന്നതാണ് ഷവോമിയുടെ ഓഫര്‍. ജൂലൈ പത്ത് മുതൽ 12 വരെ വൈകീട്ട് 4 നാണ് 4 രൂപ ഓഫർ വിൽപ്പന.

mi-tv-1

2014 ജൂലൈ 10 നാണ് ഷവോമി ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. നാലു വർഷം പൂർത്തിയാക്കിയ ഷവോമി നാലു രൂപയ്ക്ക് തിരഞ്ഞെടുത്ത ഒരുകൂട്ടം ഡിവൈസുകളാണ് വിതരണം ചെയ്യുന്നത്. ജൂലൈ പത്ത് മുതൽ ജൂലൈ 12 വരെ എംഐ ഡോട് കോം വഴിയാണ് ഓഫർ വിലയ്ക്ക് ഫോണുകളും സ്മാർട് ടിവിയും ലഭിക്കുക. 

റെഡ്മി നോട്ട് 5 പ്രോ (4ജിബി റാം, 64 ജിബി സ്റ്റോറേജ്), റെഡ്മി വൈ2 (3ജിബി റാം, 32 ജിബി സ്റ്റോറേജ്), എംഐ എൽഇഡി സ്മാർട് ടിവി 4 (55 ഇഞ്ച്), എംഐ ബാൻഡ് 2 എന്നിവയാണ് നാലു രൂപയ്ക്ക് വിൽക്കുന്ന ഉൽപ്പന്നങ്ങൾ. എന്നാൽ 4 രൂപയ്ക്ക് കുറച്ചു ഹാൻഡ്സെറ്റുകളും ടിവികളും മാത്രമാണ് ഫ്ലാഷ് സെയിലിൽ വിൽക്കുക. സെയില്‍ തുടങ്ങി സെക്കന്റുകൾക്കുള്ളിൽ സ്റ്റോക്കുകൾ തീരുമെന്ന് ചുരുക്കം. 

എംഐ ഡോട്കോം അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഫ്ലാഷ് സെയിലിൽ പങ്കെടുക്കാൻ സാധിക്കുക. ഫ്ലാഷ് സെയിലിൽ എസ്ബിഐ കാർഡ് ഉപയോഗിച്ച് 7500 രൂപ മുതൽ മുകളിലോട്ടുള്ള തുകയ്ക്ക് ഡിവൈസുകൾ വാങ്ങുന്നവർക്ക് 500 രൂപ ഇൻസ്റ്റന്‍റ് ക്യാഷ് ബാക്ക് ലഭിക്കും. പേടിഎം വഴിയും 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 

m-tv

3798 രൂപ വിലയുള്ള എംഐ ബാൻഡ് 2 വിൽക്കുന്നത് 1999 രൂപയ്ക്കാണ്. 11,298 രൂപ വിലയുള്ള റെഡ്മി നോട്ട് 5 + എംഐ വിആർ പ്ലേ 2 വിൽക്കുക 9999 രൂപയ്ക്കുമാണ്. അതേസമയം, ജൂലൈ 10 മുതൽ 12 വരെ ഉച്ചയ്ക്ക് 12 ന് നടക്കുന്ന ഫ്ലാഷ് സെയിലിൽ 13,999 രൂപയ്ക്ക് എൽഇഡി സ്മാർട് ടിവി, 14,999 രൂപയ്ക്ക് റെഡ്മി നോട്ട് 5 പ്രോ എന്നിവയും വിൽക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി.