Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ് ഗുഹ മിഷൻ: സഹായിച്ചത് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടെക്നോളജി

dewatering-technology-rescue

തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമീലെ അംഗങ്ങളായ 12 കുട്ടികളെയും പരിശീലകനെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ പിന്നാലെയായിരുന്നു ലോകം ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം. മൂന്നു ദിവസങ്ങളിലായി 13 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചതോടെ ദൗത്യം വിജയകരമായി പൂർത്തിയായതിന്‍റെ സന്തോഷത്തിലായി ലോകം. ശ്രമകരമായ ഈ ദൗത്യത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഒന്നിച്ചിരുന്നു. ഇതിൽ ഇന്ത്യയിൽ നിന്നുമുള്ള സാങ്കേതിക സഹായവും ഉൾപ്പെടും. കിർലോസ്കർ ബ്രദേഴ്സ് ലിമിറ്റ‍ഡ് എന്ന കമ്പനിയുടെ വിദഗ്ധരാണ് സാങ്കേതിക സഹായവുമായി തായ്‍ലാൻഡിലെത്തിയത്.

ജൂലൈ അഞ്ചുമുതൽ ഗുഹാമുഖത്ത് രക്ഷാസംഘത്തിനൊപ്പം തങ്ങളുടെ വിദഗ്ധരും പങ്കാളികളായിരിന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. മണ്ണിൽ നിന്നും വെള്ളം വേർതിരിച്ചെടുക്കുന്ന പ്രക്രിയയിലും രക്ഷാ ദൗത്യത്തിനുപയോഗിച്ച പമ്പുകളുടെ കാര്യത്തിലും സാങ്കേതിക സഹായവും ഉപദേശവുമാണ് ഇവർ നൽകിയത്. നാലു അത്യാധുനിക സംവിധാനങ്ങളുള്ള ഓട്ടോപ്രൈം ഡിവാട്ടറിങ് പമ്പുകളാണ് കെബിഎൽ നൽകിയത്.

kirlosker-brothers

ഡീ വാറ്ററിംഗ് എന്നറിയപ്പെടുന്ന പ്രക്രിയയിൽ കമ്പനിക്കുള്ള വൈദഗ്ധ്യം ഇന്ത്യൻ നയതന്ത്ര കാര്യാലയമാണ് തായ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ, തായ്‍ലാൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലെ കമ്പനിയുടെ വിദഗ്ധ സംഘത്തെ ഗുഹാമുഖത്തെ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിച്ചത് ഇതേതുടർന്നായിരുന്നു. പൂനൈയാണ് കമ്പനിയുടെ ആസ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.