Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൻ ഓഫറുമായി ജിയോ, 398 റീചാര്‍ജിന് തിരിച്ചുനൽകുന്നത് 500 രൂപ!

reliance-jio-ambani

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ റീചാർജ് വരമാനം ഉയർത്തുന്നതിന്റെ ഭാഗമായി വൻ ഓഫർ അവതരിപ്പിച്ചു. കേവലം 398 രൂപയ്ക്ക് റീചാർജ് ചെയ്താൽ 500 രൂപ വരെ തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് അവതരിപ്പിച്ചത്.

ഇ–പെയ്മെന്റ് വോലറ്റ് കമ്പനികളുമായി ചേർന്നാണ് ജിയോയുടെ ക്യാഷ്ബാക്ക് പ്ലാൻ നടപ്പിലാക്കുന്നത്. 398 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്യുമ്പോൾ 100 ശതമാനം ക്യാഷ്ബാക്ക് നൽകും. ഇതോടൊപ്പം പെയ്മെന്റിന് വിവിധ വോലറ്റുകള്‍ ഉപയോഗിക്കുന്നവർക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.

പേടിഎം, ഫോൺപേ, ആമസോണ്‍പേ, ഫ്രീറീചാർജ്, മൊബിക്യുക്ക് എന്നീ വോലറ്റുകള്‍ ജിയോയുമായി സഹകരിച്ചു പ്രവർത്തക്കുന്നുണ്ട്. 398 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 400 രൂപ മൈജിയോ ആപ്പിലും ശേഷിക്കുന്ന 100 രൂപ വോലറ്റ് അക്കൗണ്ടിലേക്കുമാണ് പോകുന്നത്. ജൂലൈ ഒന്നു മുതൽ 15 വരെയാണ് ഓഫർ സമയം.

related stories