Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിൾ ഐഒഎസിനെ കീഴടക്കി ജിയോ ഒഎസ്; ഇത് റെക്കോർഡ് നേട്ടം

kaios

റിലയൻസ് ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയിൽ കണ്ടത് ശക്തമായ മത്സരമായിരുന്നു. ചുരുങ്ങിയ നിരക്കിൽ ഡേറ്റയും മറ്റു സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് മേഖലയിലെ ഒന്നാമൻമാരായി റിലയൻസ് ജിയോ മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. മൊബൈൽ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ കാര്യത്തില്‍ ജിയോഫോൺ ശക്തമായ സാന്നിധ്യമായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ. 

ജിയോഫോണിന് കരുത്തു പകരുന്ന ഓപ്പറേറ്റിങ് സിസ്റ്റമായ കായ്ഒസ് (KaiOS) ഐഒഎസിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാമത്തെ മികച്ച ഓപ്പറേറ്റിങ് സിസ്റ്റമായി മാറിയെന്നാണ് കണക്കുകൾ. ആൻഡ്രോയിഡാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം. 

കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ച് ശതമാനം വിപണി പങ്കാളിത്തമാണ് KaiOS കൈവരിച്ചത്. 9.6 ശതമാനം വിപണി പങ്കാളിത്തമുള്ള ആപ്പിൾ ഇതോടെ മൂന്നാം സ്ഥാനത്തായി. എഴുപത് ശതമാനം വിപണി പങ്കാളിത്തത്തോടെ ആൻഡ്രോയിഡാണ് മത്സരത്തിൽ മുന്നിൽ. ആൻഡ്രോയിഡിന്‍റെയും ഐഒഎസിന്‍റെയും വിപണി പങ്കാളിത്തത്തിലേക്ക് KaiOS കടന്നുകയറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ഫീച്ചർ ഫോണുകളുടെ ആവശ്യം നിലനിർത്താനും KaiOS ന് കഴിഞ്ഞിട്ടുണ്ട്.