Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകുതി വിലയ്ക്ക് ഫോൺ, സ്മാർട് ടിവി, ഫ്ലിപ്കാർട്ടിൽ ഓഫർ ‘പെരുമഴ’

flipkart-sale

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനി ഫ്ലിപ്കാർട്ട് മറ്റൊരു ചരിത്രം കുറിയ്ക്കാൻ പോകുകയാണ്. ജൂലൈ 16 മുതൽ 19 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഫ്ലിപ്കാർട് ഒരുങ്ങുന്നത്. 'ബിഗ് ഷോപ്പിങ് ഡെയ്സ് ' വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൊബൈൽ ഫോൺ, സ്മാർട് ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. നിലവിൽ കുറച്ച് ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. 

70,000 രൂപ വിലയുള്ള ഗൂഗിൾ പിക്സൽ 2 (128 ജിബി) 42,999 രൂപയ്ക്ക് വിൽക്കും. ഇതോടൊപ്പം എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക്, ഫ്ലിപ്കാർട്ടിന്റെ 3000 രൂപ എക്സ്ചേഞ്ച്, കൂടാതെ 8000 രൂപ അധിക ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഈ ഫോണ്‍ വാങ്ങുന്നവർക്ക് 37,000 രൂപ വരെ ബൈബാക്ക് ഓഫറുമുണ്ട്. 

വിവോ വി7 പ്ലസ് (64 ജിബി), ഓണർ 9ഐ, പാനസോണിക് പി65 (16ജിബി സ്റ്റോറേജ്) എന്നിവയ്ക്ക് പുറമെ ഐഫോൺ ഫോണുകള്‍ക്കും വൻ ഓഫറുകളാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്സ് ഉൾപന്നങ്ങൾക്ക് 30 മുതൽ 80 ശതമാനം വരെ ഇളവുകളാണ് നൽകുന്നത്. ടിവി, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 70 ശതമാനം ഓഫറുണ്ട്. സ്മാർട് ടിവികൾ പകുതി വിലയ്ക്ക് നൽകുമെന്നതിന്റെ സൂചനകൾ ഫിപ്കാർട്ടിന്റെ ഔദ്യോഗിക പേജില്‍ തന്നെ നൽകിയിട്ടുണ്ട്. ജൂലൈ 16ന് വൈകീട്ട് നാലു മുതൽ ആറു വരെയാണ് സെയില്‍.

ഗെയിമിങ് ലാപ്ടോപ്പുകൾ, വയർലെസ് ഡോൾബി സൗണ്ട്ബാറുകൾ, എൽഇഡി ടെലിവിഷൻ, വാഷിങ് മെഷീൻ, എസി തുടങ്ങി ഉപകരണങ്ങൾക്ക് 70 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. വിപണിയില്‍ 28,890 രൂപ വിലയുള്ള സാംസങ് (32) എച്ച്ഡി ടിവിയും ഓഫർ പട്ടികയിലുണ്ട്. വസ്ത്രങ്ങൾക്കും ഫേഷൻ ഉൽപ്പന്നങ്ങൾക്കും 50 മുതൽ 80 ശതമാനം വരെ ഇളവ് നൽകും.

related stories