Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രയ്ക്ക് ഗൂഗിൾ മാപ്പിനേക്കാൾ മികച്ചത് റോഡ് ട്രിപ്, കാരണം?

roadtrip

വീട്ടിൽ നിന്ന് തൊട്ടടുത്ത ജംക്‌ഷനിലേക്കു പോകണമെങ്കിൽ പോലും ഗൂഗിൾ മാപ്പില്ലാതെ പറ്റാത്ത അവസ്ഥയിലാണ് പലരും. അപരിചിതമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ മാപ്പുള്ളത് വലിയൊരാശ്വാസമാണ്. എന്നാൽ, ലക്ഷ്യത്തിലേക്ക് എത്താൻ എവിടെ നിന്ന് എങ്ങോട്ടു തിരിയണം, എത്ര ദൂരം പോകണം എന്നൊക്കെയല്ലാതെ കടന്നുപോകുന്ന സ്ഥലങ്ങളെപ്പറ്റി ഒരു വിവരവും ആർക്കും മാപ്പിൽ നിന്നു ലഭിക്കാറില്ല. മാപ്പ് നയിച്ചുകൊണ്ടു പോകുന്നതിനാൽ ഇതേതാ സ്ഥലം എന്നറിയാൻ പുറത്തേക്കൊന്നു നോക്കേണ്ട ആവശ്യവുമില്ല. ഏതൊക്കെ വഴികളിലൂടെ കടന്നുപോയെന്ന് യാത്ര അവസാനിക്കുമ്പോൾ ആരും അറിയാറില്ല. ഇതിനൊരു പരിഹാരമാണ് പുതിയ റോഡ് ട്രിപ് ആപ്പ്. 

ഫോണിലെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് അതതു സ്ഥലങ്ങളെപ്പറ്റിയുള്ള പ്രസക്തമായ വിക്കീപ്പീഡിയ ലേഖനങ്ങൾ വായിച്ചു കേൾപ്പിക്കുകയാണ് ആപ്പ് ചെയ്യുന്നത്. വാഹനം നീങ്ങുകയാണെങ്കിൽ അടുത്ത സ്ഥലത്തെത്തുമ്പോൾ അതെപ്പറ്റിയുള്ള വിവരണങ്ങൾ കേൾക്കാം. 

ഏതൊക്കെ സ്ഥലത്തുകൂടി കടന്നുപോയി എന്നതിനു പുറമേ ആ സ്ഥലങ്ങളുടെ ചരിത്രവും അവിടുത്തെ പ്രധാന സ്ഥലങ്ങളെപ്പറ്റിയും കാഴ്‍ചകളെപ്പറ്റിയുമൊക്കെ അറിയാനുള്ള വഴിയൊരുക്കുകയാണു ഡവലപ്പറായ ക്രാംഫോഴ്സ്. വിലാസം: roadtrip.glitch.me