Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമസോണിൽ പകുതി വിലയ്ക്ക് ഫോണുകൾ, പവർബാങ്കിന് 75% ഇളവ്, വൻ ഓഫറുകളും

amazon-sale

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ മറ്റൊരു വൻ സെയിലിനു ഒരുങ്ങുകയാണ്. ഓഗസ്റ്റ് 9ന് തുടങ്ങുന്ന നാലുദിവസത്തെ ആമസോൺ ഫ്രീഡം സെയിലിൽ നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്ക് വിൽപനയ്ക്കുണ്ട്. വാവെയ്, ഷവോമി, വിവോ, വൺപ്ലസ്, ഓണർ, മോട്ടൊറോള, നോക്കിയ, റിയൽമി 1 തുടങ്ങി ബ്രാൻഡുകളുടെ ഫോണുകൾ വൻ ഓഫർ വിലയ്ക്ക് ലഭിക്കും.

സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഓഫറുകൾ, മറ്റു ക്യാഷ്ബാക്കുകൾ എന്നീ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും. ഫ്രീഡം സെയിലിൽ ഓണർ പ്ലേ ഫോൺ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. ഇതോടെ ഉപഭോക്താവിന് വിവിധ ഫോണുകൾ പകുതി വിലയ്ക്ക് ലഭിക്കുമെന്ന് ചുരുക്കം.

സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെയാണ് വിലക്കുറവ്. ഇതോടൊപ്പം എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് തിരിച്ചു ലഭിക്കും. 2500 ബ്രാൻഡുകൾ, 20,000 ഡീലുകൾ, 200 കാറ്റഗറികളിലായാണ് സെയിൽ നടക്കുക. നോ കോസ്റ്റ് ഇഎംഐ, മൊബൈൽ ഫോൺ സുരക്ഷാ പ്ലാൻ എന്നിവ പ്രധാന ഓഫറുകളാണ്.

സ്മാർട് ഫോണുകളിൽ വൺ പ്ലസ് 6, റിയൽമി 1, ഓണർ 7എക്സ്, മോട്ടോ ജി6, സാംസങ് ഗ്യാലക്സി നോട്ട് 8, വാവെയ് പി20 ലൈറ്റ്, ഓണർ 7സി മോട്ടോ ഇ5 പ്ലസ്, നോക്കിയ 6.1 തുടങ്ങി ഫോണുകൾക്ക് വിലക്കുറവുണ്ട്. എന്നാൽ ഓഫർ വിലകൾ സംബന്ധിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല.

ഇതിനു പുറമെ പവർ ബാങ്ക്, ഡേറ്റ കേബിൾ, മൊബൈൽ കവറുകൾ, സ്ക്രീൻ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്ക്ക് 80 ശതമാനം വരെയാണ് ഇളവ് നൽകുന്നത്. ഫാഷൻ സാധനങ്ങൾക്കും 80 ശതമാനം ഓഫര്‍ നൽകും. ലാപ്ടോപ്പുകൾക്ക് 25,000 രൂപ വരെ ഇളവ് നൽകും. ഡിജിറ്റൽ ക്യാമറകൾക്ക് 55 ശതമാനം ഇളവ് ലഭിക്കും.